പാലക്കാട് കോൺഗ്രസ്-ബിജെപി വോട്ടുകച്ചവടം; ആരോപണവുമായി മന്ത്രി എകെ ബാലൻ

പാലക്കാട്; ജില്ലയില്‍ ബിജെപി-കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി എകെ ബാലന്‍.ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചു. അതിന് പകരമായി പാലക്കാടും മലമ്പുഴയിലും കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചുവെന്നും എകെ ബാലൻ ആരോപിച്ചു.

കൊവിഡ് വ്യാപനം, മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി, ചിത്രങ്ങള്‍ കാണാം

ak balan

ഇ ശ്രീധരനെ പാലക്കാട്ട് കൊണ്ടുവന്നത് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഷാഫി പറമ്പിലിനെതിരാണ്. ശ്രീധരന്‍ വരുന്നതോടുകൂടി ശ്രീധരന് അനുകൂലമായിട്ടുള്ള നിലപാട് എടുക്കും. അതേസമയം എന്തൊക്കെ സംഭവിച്ചാലും എൽഡിഎഫ് ജില്ലയിൽ 9 സീറ്റ് നിലനിർത്തുമെന്ന് ബാലൻ പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 88ാമത്തെ വയസിൽ ഇ ശ്രീധരൻ പാലക്കാട് മത്സരിക്കാൻ എത്തിയത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര പല മണ്ഡലങ്ങളിലും സജീവമായിരുന്നുവെന്നും എകെ ബാലൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപിക്കും കോൺഗ്രസിനുമെതിരെ വോട്ട് മറിക്കൽ ആരോപണവുമായി മലമ്പുഴയിലെ ഇടത് സ്ഥാനാർത്ഥി എ പ്രഭാകരൻ രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റു. മണ്ഡലത്തിൽ കോൺഗ്രസ് സജീവമായിരുന്നില്ല. ആ നിഷ്ക്രിയത്വം വോട്ട് വിൽപ്പനയായി വേണം അനുമാനിക്കാനെന്നുമായിരുന്നു പ്രഭാകരൻ പറഞ്ഞത്. കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തിരഞ്ഞെടുപ്പ് ദിവസം ഇരുന്നത്. പുതശേരി ഒഴികെ മിക്ക പഞ്ചായത്തുകളിലും ഇതായിരുന്നു സ്ഥിതിയെന്നും പ്രഭാകരൻ ആരോപിച്ചിരുന്നു. അതേസമയം ആരുടേയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്കില്ലെന്നും സിപിഎമ്മിന് പരാജയഭീതിയാണ് ആരോപണത്തിന് പിന്നിലെന്നുമായിരുന്നു ബിജെപി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+