Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിന്നംവിളിച്ച് ഓടിയെത്തി കാട്ടാന... വീട് തകര്‍ത്തു, ഉള്ളില്‍ അവര്‍ മാത്രം, രക്ഷപ്പെട്ടത് ഇങ്ങനെ

ഷോളയൂര്‍: ചിന്നംവിളിച്ച് വീട് തകര്‍ത്ത കാട്ടാനയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കുടുംബം. താനും പേരക്കുട്ടികളും രക്ഷപ്പെട്ടെന്ന് വിശ്വസിക്കാന്‍ സുബ്ബമ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഓടിയടുത്ത കാട്ടാന ഇന്നലെ പുലര്‍ച്ചയൊണ് ഷോളയൂര്‍ ചന്തക്കടയില്‍ സുബ്ബമ്മയുടെ വീട് കാട്ടാന തകര്‍ത്തത്. വീടിന്റെ മുന്‍വശം തകര്‍ത്ത് ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആന പിന്‍വാങ്ങിയത്. ഈ സമയത്ത് സുബ്ബമ്മയും പേരക്കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

1

സുബ്ബമ്മയുടെ മകളും മരുമകനും ഇവരുടെ കൂടെ തന്നെയാണ് താമസിക്കുന്നത്. ഇവര്‍ ഡയറിഫാമിലെ പണിക്കാരായതിനാല്‍ രാത്രി ഫാമിലാണ് താമസിക്കുന്നത്. ചന്തക്കടയില്‍ ഒരു വര്‍ഷം മുമ്പ് ചായക്കട്ട നടത്തിയിരുന്ന രങ്കസ്വാമി ആനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു. ഒരാഴ്ച്ച മുമ്പ് വരഗംപാടിയിലെ രവിയുടെ വീടിന്റെ പൂമുഖത്തെ ചാരുപടി ആനകള്‍ തകര്‍ത്തിരുന്നു. നേരം ഇരുട്ടുന്നതോടെ കാടിറങ്ങുന്ന ആനകള്‍ രാത്രി പ്രദേശത്തെ മുഴുവന്‍ ഭീതിയിലാക്കിയാണ് പുലര്‍ച്ചെ കാടുകയറുന്നത്.

അതേസമയം നാട്ടുകാര്‍ക്ക് ആശ്വാസമായി അമ്പലപ്പാറയില്‍ അവശനിലയിലായിരുന്ന കാട്ടാന ചെരിഞ്ഞു. ഇത് ഇന്നലെ നാല് മണിയോടെ പുഴയില്‍ വെച്ചാണ് ചെരിഞ്ഞത്. വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ഈ കാട്ടാന. ഇതിനെ കരയ്ക്ക് കയറ്റി ചികിത്സ ലഭ്യമാക്കുന്നതിന് രണ്ട് മണിയോടെ പാലക്കാട് ധോണിയില്‍ നിന്ന് കോന്നി സുരേന്ദ്രന്‍, കോടനാട് നീലകണ്ഠന്‍ എന്നീ രണ്ട് കുങ്കിയാനകളെ എത്തിച്ചിരുന്നു. എന്നാല്‍ അതിന് ശ്രമിക്കുന്നതിന് മുമ്പേ ആന ചരിയുകയായിരുന്നു.

വായയില്‍ വലിയ മുറിവുണ്ടായിരുന്നതിനാല്‍ ഒന്നും കഴിക്കാനാകാതെ ആന അവശനിലയിലായിരുന്നു. 15 വയസ്സ് തോന്നിക്കുന്ന പിടിയാനയെ തിങ്കളാഴ്ച്ചയാണ് അവശനിലയില്‍ കണ്ടത്. ഇത് തിങ്കളാഴ്ച്ച രാത്രി സമീപത്തെ ജനവാസ കേന്ദ്രങ്ങളിലെത്തി പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് ഇത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ആന നിലയുറപ്പിച്ച പ്രദേശത്തിന് ചുറ്റും താല്‍ക്കാലവേലി കെട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+