പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വർണ്ണ വ്യാപാരിയെ കത്തികാട്ടി മർദ്ദിച്ച് 8 ലക്ഷം രൂപയുടെ മുതലുകൾ കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: സ്വർണ്ണ വ്യാപാരിയെ ബൈക്കിലെത്തിയ മൂവർ സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും, മർദ്ദിച്ചും നാല് ലക്ഷം രൂപയും 140 ഗ്രാം സ്വർണ്ണവും കൊള്ളയടിച്ച സംഭവത്തിൽ സംഘത്തലവൻ ഉൾപ്പെടെ നാലുപേരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. ഒറ്റപ്പാലം, മനിശ്ശേരി, മിഥുലാ വിഹാറിൽ മിഥുൻ (25), കണ്ണിയം പുറം ചാത്തൻ പ്ലാക്കൽ വീട്ടിൽ വിഷ്ണു എന്ന സൽമാൻ (21), ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാറ്റേതിൽ മുഹമ്മദ് അഫ്സൽ (24), കണ്ണിയം പുറം , കോണിക്കൽ വീട്ടിൽ ശൗരി ദേവ് (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

<strong>എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു</strong>എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു


ഈ മാസം മൂന്നാം തിയ്യതി പുലർച്ചെ 1.30 മണിക്ക് മേപ്പറമ്പ്, ഉണ്ണി രാംകുന്നിൽ വെച്ചാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. സ്വർണ്ണ വ്യാപാരിയായ മേപ്പറമ്പ് സ്വദേശി അബ്ദുൾ സലാം പുലാമന്തോളിൽ നിന്നും വാങ്ങിയ സ്വർണ്ണാഭരണങ്ങളും, പണവുമായി പുലർച്ചെ പാലക്കാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി.

Palakkad

മുൻ പരിചയക്കാരനായ മിഥുൻ എന്നയാളുടെ കാറിൽ മേപ്പറമ്പ് ടൗണിൽ ഇറങ്ങിയ ശേഷം സുഹൃത്തിന്റെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിൽ മാപ്പിളക്കാട് റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോൾ ഉണ്ണിരാം കുന്ന് എന്ന സ്ഥലത്തെത്തിയ സമയം പുറകിൽ ബൈക്കിലെത്തിയ മൂവർ സംഘം ബൈക്ക് മുന്നിലിട്ട് തടഞ്ഞു നിർത്തി കത്തികാണിച്ച് മർദ്ദിക്കുകയും, ബാഗിലുണ്ടായിരുന്ന സ്വർണ്ണവും, പണവും കവർച്ച നടത്തി രക്ഷപ്പെടുകയുമായിരുന്നു.

പിന്നീട് ടൗൺ നോർത്ത് പോലീസിൽ പരാതിപ്പെടുകയും, കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇതിനു പിന്നിൽ പരാതിക്കാരന്റെ സുഹൃത്ത് മിഥുൻ ആണെന്ന് മനസ്സിലായത്. പിന്നീട് മിഥുനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിലാണ് കേസ്സിന്റെ ചുരുളഴിഞ്ഞത്, മിഥുനും സുഹൃത്തുക്കളു ചേർന്ന് തയ്യാറാക്കിയ കവർച്ചാപദ്ധതിയായിരുന്നു. കൂട്ടു പ്രതികളെ ഒറ്റപ്പാലം ഭാഗത്തു നിന്നും കസ്റ്റഡിയിലെടുക്കുകയും, കളവു മുതലുകൾ മുഴുവൻ പ്രതികളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

ഒന്നാം പ്രതി മിഥുന് Rent A Car പരിപാടിയാണ്, കൂട്ടു പ്രതികളായ വിഷ്ണുവിന് നേരത്തെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ കളവ്, കൊലപാതകശ്രമം എന്നീ കേസ്സുകൾ നിലവിലുണ്ട്, ശൗരി ദേവിനും, അഫ്സലിനും ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ അടിപിടി കേസ്സുകളും നിലവി ലുണ്ട്. പ്രതികൾ സഞ്ചരിച്ച കാറും , ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.നടപടിക്രമങ്ങൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് DYSP G. D.വിജയകുമാർ, ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവി, SI. R.രഞ്ജിത്ത്, ASI നന്ദകുമാർ , ക്രൈം സ്ക്വാഡ് അംഗങ്ങളായ R. കിഷോർ, , M. സുനിൽ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ്, K. സുരേഷ് കുമാർ , M.സതീഷ്, S. സന്തോഷ് കുമാർ, ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ CP0 V.രവികുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

English summary
Palakkad Local News about four persons arrested for cheating case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X