പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതി: ക്ലീന്‍ പാലക്കാട് പദ്ധതിയിലേക്ക് സംഭാവന ചെയ്യാം, വീടുകള്‍ വാസയോഗ്യമാക്കാന്‍!

  • By Desk
Google Oneindia Malayalam News

പാലക്കാട്: വെള്ളപ്പൊക്ക ദുരന്തത്തിന് ഇരയായ പാലക്കാട് നഗരത്തിലെ വീടുകള്‍ താമസയോഗ്യമാക്കുന്നതിനും പൊതു സ്ഥലങ്ങള്‍ വ്യത്തിയാക്കുന്നതിനും ക്ലീന്‍ പാലക്കാട് എന്ന പദ്ധതിയിലൂടെ സന്നദ്ധ സംഘടനകള്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേത്യത്വത്തില്‍ ആഗസ്റ്റ് 12, 13 തിയതികളില്‍ പ്രവര്‍ത്തിക്കും. പദ്ധതിക്കാവശ്യമായ ഉപകരണങ്ങള്‍, ടീഷര്‍ട്ടുകള്‍, ഗ്ലൗസുകള്‍ എന്നിവ സംഭാവന നല്‍കാന്‍ താത്പര്യമുളളവര്‍ പാലക്കാട് ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2505207, 2505209, 2505309.

cleanpalakkad-

മിലിട്ടറി എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ സേവനം തേടി

പാലക്കാട് മിന്നല്‍പ്രളയത്തില്‍ നാശം സംഭവിച്ച ശംഖുവാരത്തോട് റോഡ്, പുതുശേരി പഞ്ചായത്തിലെ സെല്‍വപുരം പഞ്ചായത്ത് റോഡ്, എലപ്പുള്ളി പവര്‍ഗ്രിഡ് കമ്പനിയിലേക്കുള്ള റോഡ് തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുന്നതിന് മിലിട്ടറി എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

English summary
Palakkad Local News about contributions to clean palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X