Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കിന്റെ അടവു തെറ്റിയതിന് ദമ്പതികളെ മർദ്ദിച്ച് കവർച്ച: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ

പാലക്കാട്: ബൈക്കിന്റെ അടവു തെറ്റിയതിന് വീട്ടിൽക്കയറി ദമ്പതികളെ മർദ്ദ്ച്ച് കവർച്ച നടത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. പാലക്കാട്, കൊടുന്തിരപ്പുള്ളി, നെടുമ്പറമ്പ് വീട്ടിൽ സിജിൽ (28) നെയാണ് ഇന്നലെ കൊടുന്തിരപ്പുള്ളിയിൽ വെച്ച് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

arrest

കഴിഞ്ഞ മെയ് മാസത്തിലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും അടവി് ബൈക്ക് വാങ്ങിയ കൊടുന്തിരപ്പുള്ളി, അമ്പലപ്പറമ്പ് സ്വദേശിയായ പരാതിക്കാരൻ തിരിച്ചടവ് തെറ്റിച്ചതിലാണ് സ്ഥാപനത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂവർ സംഘം ടിയാന്റെ വീട്ടിലെത്തി പരാതിക്കാരനെ മർദ്ദിക്കുന്നതു കണ്ട് തടയാനെത്തിയ ഭാര്യയെയും മർദ്ധിക്കുകയും , വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കവർച്ച ചെയ്ത് കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.

ശേഷം പോലീസിൽ പരാതി നൽകിയതറിഞ്ഞ് പ്രതികൾ ഒളിൽ പോവുകയായിരുന്നു. ഇന്നലെ സിജിൽ വീട്ടിലേക്ക് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്.

സിജിലിന് നേരത്തെ പാലക്കാട് ടൗൺ നോർത്ത് , സൗത്ത് പോലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പാലക്കാട് ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവി, SI .R. രഞ്ജിത്ത്, SCP0 രാജേഷ് ക്രൈം സക്വാഡ് അംഗങ്ങളായ R. കിഷോർ, M. സുനിൽ , K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+