പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവട് വയ്പ്പുകളുമായി പാലക്കാട്; അടിസ്ഥാന വികസനത്തിന് 808 ലക്ഷം രൂപ!!

  • By Desk
Google Oneindia Malayalam News

പാലക്കാട‌്: വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവട് വയ്പ്പുകളുമായി പാലക്കാട്. സർക്കാർ സ‌്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന‌് 808 ലക്ഷം രൂപ അനുവദിച്ച‌് ഉത്തരവായി. ജില്ലയിൽ അഞ്ച‌് സ‌്കൂളുകളുടെ വികസനത്തിനാണ‌് തുക വകയിരിത്തിയിരിക്കുന്നത്. തരൂർ മണ്ഡലത്തിലെ തോലനൂരിൽ സർക്കാർ അനുവദിച്ച ആർട്സ് ആൻഡ‌് സയൻസ് കോളജിലെ മൂന്ന് കോഴ്സുകൾക്കായി 1,604 വിദ്യാർഥികൾ അപേക്ഷിച്ചു.

<strong>ദേശീയപാത അളവെടുപ്പ്: തളിക്കുളത്ത് സംഘര്‍ഷം; പോലീസ് വാഹനത്തില്‍നിന്ന് യുവാവിനെ മോചിപ്പിച്ചു!</strong>ദേശീയപാത അളവെടുപ്പ്: തളിക്കുളത്ത് സംഘര്‍ഷം; പോലീസ് വാഹനത്തില്‍നിന്ന് യുവാവിനെ മോചിപ്പിച്ചു!

2018–19 സാമ്പത്തിക വർഷത്തിലെ ബജറ്റിലാണ‌് സ്ക്കൂളുകൾക്കായി തുക വകയിരുത്തിയത‌്. കോങ്ങാട‌് ഗവ. യുപി സ‌്കൂളിന‌് 40 ലക്ഷം രൂപയും കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ‌്കൂളിന‌് മൂന്ന‌് കോടി രൂപയും അഗളി ഗവ. എൽപി സ‌്കൂളിന‌് ഒരു കോടിയും കണക്കൻതുരുത്തി ഗവ. യുപി സ‌്കൂളിന‌് 268 ലക്ഷം രൂപയും പട്ടാമ്പി ഗവ. യുപി സ‌്കൂളിന‌് ഒരുകോടി രൂപയുമാണ‌് അനുവദിച്ചിരിക്കുന്നത‌്.

Palakkad

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ‌്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന‌് സർക്കാർ ഇടപെടലിനെത്തുടർന്നാണ‌് ഇത്രയും തുക പാലക്കാട‌് ജില്ലയ‌്ക്ക‌് അനുവദിച്ചത‌്. സംസ്ഥാനത്താകെ 241.69 കോടി രൂപയാണ‌് പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനും പുതിയ കെട്ടിടങ്ങൾ നിർമിക്കാനുമായി മൂന്നിലെ സർക്കാർ ഉത്തരവ‌് പ്രകാരം അനുവദിച്ചത‌്.

തോലനൂർ കോളേജിലെ 88 സീറ്റുകളിലേക്കാണ‌് അപേക്ഷകൾ. ബി എ ഇംഗ്ലീഷിനും ബിഎസ്സി ജ്യോഗ്രഫിക്കും 24 സീറ്റുകൾ വീതവും ബികോമിന് 40 സീറ്റുകളുമാണ‌് അനുവദിച്ചിട്ടുള്ളത്. എൻജിനിയറിങ‌് പഠനത്തിന് പൊതുവെ താൽപ്പര്യം കുറഞ്ഞതോടെയാണ് കൂടുതൽ വിദ്യാർഥികൾ ആർട്സ് ആൻഡ‌് സയൻസ് വിഷയങ്ങളിൽ ബിരുദമെടുക്കാൻ തയ്യാറായിട്ടുള്ളത്. ഇതാണ‌് അപേക്ഷകരുടെ എണ്ണം വർധിക്കാൻ കാരണം. വിദ്യാർഥികളുടെ പ്രവേശന നടപടി പൂർത്തിയാക്കാൻ മുമ്പ് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെടും.

English summary
Palakkad Local News; new step in the education sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X