പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരസ്പരം പഴിചാരി പോലീസും ആരോഗ്യ വകുപ്പും: മൃതദേഹം വിട്ടുകിട്ടാതെ ബന്ധുക്കൾ, മരിച്ചത് 60കാരന്‍!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജില്ലാ ആശുപത്രിയിൽ മരണപ്പെട്ട കോഴിക്കോട് ബേപ്പൂർ സ്വദേശി പത്മനാഭന്റെ (66)മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കൾ പകൽ മുഴുവൻ മോർച്ചറിക്കു മുന്നിൽ കാത്തു നിന്നു. പരസ്പരം പഴിചാരി പോലീസും ആരോഗ്യ വകുപ്പും നിലയുറച്ചതാണ് മൃതദേഹത്തിനോടുള്ള അവഹേളനത്തിന് കാരണം. ഒമ്പത് മണിക്കൂർ നീണ്ട പഴിചാരലിനൊടുവിൽ യൂത്ത് കോൺഗ്രസ്സ് ഇടപെടലിനെ തുടർന്ന് പ്രശ്ന പരിഹാരമായി.. വൈകുന്നേരം ആറ് മണിയോട് നടപടികൾ പൂർത്തിയാക്കി. നാളെ രാവിലെ മൃതദേഹം ഏറ്റുവാങ്ങും.

ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്മനാഭൻ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ആശുപത്രി അധികൃതർ മരണ വിവരം അറിയിച്ചതിനെ തുടർന്ന് രാവിലെ 8 മണിക്ക് ബന്ധുക്കളെത്തി. തുടർന്നാണ് അനിഷ്ട സംഭവങ്ങൾ.

palakkadmap-0

ബന്ധു റൈജു പറയുന്നത്

"മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വിട്ടുതരണമെങ്കിൽ ഡ്യൂട്ടി ഡോക്ടറുടെ കത്തു വേണമെന്ന് മോർച്ചറി ജീവനക്കാർ. കത്തിനു വേണ്ടി പത്മനാഭനെ ചികിത്സിച്ച വാർഡിലെ നഴ്സിനെ സമീപിച്ചപ്പോൾ ഇനി കത്തു നൽകേണ്ടത് ഞങ്ങളല്ല പോലീസാണ്. പോലീസ് ഏയ്ഡ് പോസ്റ്റിലേക്ക്. ആശുപത്രിയിൽ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ല. ലഭിക്കാതെ ഞങ്ങൾക്കൊന്നും ചെയ്യാനാവില്ല. വീണ്ടും ആശുപത്രി അധികൃതരര സമീപിക്കുന്നു. അല്പസമയത്തിനകം വിവരം നൽകാം നിങ്ങൾ എയ്ഡ് പോസ്റ്റിൽ പോയ്ക്കോളും. മണിക്കുറുകൾ കാത്തു നിന്നിട്ടും നടപടികളാവാത്തതിനെ തുടർന്ന് സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വീണ്ടും ആശുപത്രി സൂപ്രണ്ടിലേക്ക്. സമയം വൈകുന്നേരം 5 മണി. യൂത്ത് കോൺഗ്രസ്സിനെ സമീപിക്കുന്നു. യൂത്ത് കോൺഗ്രസ്സ് ഇടപെടലിനെ തുടർന്ന് 6 മണിയോടെ നടപടികൾ പൂർത്തിയാവുന്നു"

English summary
Palakkad Local News police and health department death case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X