Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ച ഡി.വൈ.എഫ്.ഐക്ക് മൂന്നിരട്ടി പിഴ ചുമത്താൻ പാലക്കാട് നഗരസഭ

ഇത്തരത്തിൽ പരിപാടി നടത്തുമ്പോൾ നഗരസഭയിൽ ചെറിയ ഫീസ് അടച്ച് അനുമതി വാങ്ങണമെന്നാണ് നിയമം

BBC

പാലക്കാട്: അനുമതിയില്ലാതെ പാലക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ. പൊലീസിൽ പരാതി നൽകാനും ചെയർപേഴ്‌സൺ നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. ബി.ജെ.പിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.

ഇന്നലെ വൈകീട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. പ്രദർശന സ്ഥലത്തേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു.

ഇത്തരത്തിൽ പരിപാടി നടത്തുമ്പോൾ നഗരസഭയിൽ ചെറിയ ഫീസ് അടച്ച് അനുമതി വാങ്ങണമെന്നാണ് നിയമം. അത് പാലിക്കാത്തതിനാൽ ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം.

BJP

തിരുവനന്തപുരത്ത് പൂജപ്പുര ജങ്ഷനിലായിരുന്നു ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും തടയുമെന്നും ബി ജെ പി നേരത്തേ പറഞ്ഞിരുന്നു. അതേസമയം എത്ര പ്രതിഷേധമുണ്ടായാലും പ്രദർശിപ്പിക്കുമെന്നതായിരുന്നു ഡിവൈഎഫ്ഐ വ്യക്തനാക്കിയത്.

ഇതോടെ റോഡ് ബാരിക്കേഡ് കെട്ടി പോലീസ് അടച്ചു. എന്നാൽ വലിയ പ്രതിഷേധവുമായി എത്തിയ ബി ജെ പി , യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് തകർക്കാനുള്ള ശ്രമം നടത്തി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പത്തോളം തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞ് പോകാൻ പ്രവർത്തകർ കൂട്ടാക്കിയില്ല. ഇതോടെ പോലീസും പ്രവർത്തകരും ഏറ്റുമുട്ടി.

അതേസമയം, ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം നടക്കുന്ന സ്ഥലങ്ങളിൽ കഴിഞ്ഞദിവസം വ്യാപക സംഘർഷം നടന്നിരുന്നു. പ്രദർശനം സംഘടപ്പിച്ച ഇടങ്ങളിൽ ബി ജെ പി, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ എത്തി. പലയിടത്തും പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലയിടങ്ങളിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+