Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതലമട പഞ്ചായത്തില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി; കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു

നേരത്തെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു എങ്കിലും ക്വാറം തികഞ്ഞിരുന്നില്ല

c

പാലക്കാട്: മുതലമട പഞ്ചായത്തില്‍ പ്രതിപക്ഷം ഒന്നിച്ചതോടെ സിപിഎമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്ര അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപി കൂടി സഹകരിച്ചതോടെയാണ് പ്രമേയം പാസാകാനുള്ള അവസരം ഒരുങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ മാസം 21ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇന്ന് ചര്‍ച്ചയ്‌ക്കെടുത്തു.

ഒരു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു എങ്കിലും ക്വാറം തികയാത്തത് കാരണം ചര്‍ച്ചയ്ക്ക് എടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തവണ വ്യക്തമായ കണക്കുകൂട്ടലോടെയാണ് പ്രതിപക്ഷം കരുനീക്കം നടത്തിയത്. പ്രസിഡന്റ് കെ ബേബി സുധയും വൈസ് പ്രസിഡന്റ് ആര്‍ അലൈരാജുമാണ്. 20 അംഗ പഞ്ചായത്താണ് മുതലമടയിലേത്.

സിപിഎം അംഗം എന്‍വൈ അബ്ദുല്‍ റഹ്മാന്‍ അടുത്തിടെ രാജിവച്ചിരുന്നു. ഇതോടെ 19 അംഗങ്ങളായി ചുരുങ്ങി. ഈ അവസരമാണ് പ്രതിപക്ഷം മുതലെടുത്തത്. പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെങ്കില്‍ 10 അംഗങ്ങള്‍ വേണം. സിപിഎമ്മിന് എട്ട് അംഗങ്ങളാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന് ആറും ബിജെപിക്ക് മൂന്നും രണ്ടു സ്വതന്ത്ര അംഗങ്ങളും പഞ്ചായത്തിലുണ്ട്.

സ്വതന്ത്രരും കോണ്‍ഗ്രസും ബിജെപിയും ഒരേ തീരുമാനത്തിലെത്തിയതോടെയാണ് സിപിഎം വീണത്. 11-8 എന്ന നിലയിലാണ് പ്രമേയം പാസായത്. ഇനി പുതിയ ഭരണസമിതി നിലവില്‍ വരേണ്ടതുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടക്കണം. എന്നാല്‍ പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിക്കും വ്യക്തമായ മേല്‍ക്കൈ ഇല്ല. കോണ്‍ഗ്രസും സ്വതന്ത്ര അംഗങ്ങളും ചേര്‍ന്നാല്‍ എട്ട് അംഗങ്ങളാകും. നിലവില്‍ സിപിഎമ്മിനും എട്ട് അംഗങ്ങളാണുള്ളത്.

അതേസമയം, ഇക്കാര്യങ്ങളില്‍ ബിജെപി എന്ത് നിലപാട് എടുക്കുന്നു എന്നത് നിര്‍ണായകമാണ്. സിപിഎം അംഗം രാജിവച്ച വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യരുത് എന്ന് ബിജെപി ജില്ലാ നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു എന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+