ഗർഭപാത്രം നീക്കം ചെയ്യുന്നത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ല;വിശദീകരണവുമായി ആശുപത്രി
പാലക്കാട്; അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന ആരോപണം തള്ളി പാലക്കാട് തങ്കം ആശുപത്രി അധികൃതർ. അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നുവെന്നും
ഗർഭപാത്രം നീക്കം ചെയ്യുന്നത് മുൻകൂട്ടി അറിയിക്കാൻ സാധിക്കുമായിരുന്നില്ലെന്നും ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണെന്നും അധികൃതർ വ്യക്തമാക്കി.

വിഷയത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല. ഐശ്വര്യയെ മുമ്പ് ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയദർശിനിയും പരിശോധിച്ചിരുന്നു. ഓപ്പറേഷൻ ചെയ്യാനുള്ള അനുമതി കുടുംബത്തിൽ നിന്നും വാങ്ങിയിരുന്നു. അവസാന നിമിഷമാണ് ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിച്ചത്. ആ സമയത്ത് അത് മുൻകൂട്ടി അറിയിക്കാൻ കഴിയുമായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്നലെയായിരുന്നു തത്തമംഗലം സ്വദേശി ഐശ്വര്യ തങ്കം ആശുപത്രിയിൽ മരിച്ചത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവം മൂലമാണ് ഐശ്വര്യ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ വിശദീകരിച്ചത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ കുഞ്ഞും മരിച്ചിരുന്നു. ചികിത്സാ പിഴവാണ് ഐശ്വര്യയുടെ മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.
കുഞ്ഞ് മരിച്ചതും തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വീട്ടുകാർ അറിയാതെ കുഞ്ഞിനെ സംസ്കരിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധം ഉയർന്നതോടെ പോലീസ് ഇടപെട്ടാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടം നടത്തിയത്. ഐശ്വര്യ മരിക്കുന്നതിന് മുൻപ് തങ്ങളെ അറിയിക്കാതെ ഗർഭപാത്രം നീക്കം ചെയ്തതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.സംഭവത്തിൽ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ബന്ധുക്കൾ നടത്തിയത്.
അതേസമയം അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും യുവജന കമ്മീഷന്‍ അടിയന്തരമായി സമഗ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമ്മീഷന്‍ അംഗം അഡ്വ ടി മഹേഷ് ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ മരണപ്പെട്ട ഐശ്വര്യയുടെ വീട് സന്ദര്‍ശിക്കും.
സംഭവത്തിൽ മെഡിക്കൽ വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. ഡി എം ഒയുടെ നേതൃത്വത്തിൽ പീഡിയാട്രിഷ്യൻ, ഗൈനക്കോളജിസ്റ്റ്, ജനറൽ മെഡിസിൻ ഡോക്ടർ, ഗവ. പ്ലീഡർ, തൃശൂർ ഗവ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ എന്നിവരടങ്ങുന്നതാണു ബോർഡ്. സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ കൈക്കൊള്ളുക. സംഭവത്തിൽ ആശുപത്രിക്കെതിരേയും ഡോക്ടർമാർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു.
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ












Click it and Unblock the Notifications