പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിൻസീറ്റ് ഹെൽമറ്റ്; പിഴ മാത്രമല്ല 3 മാസത്തേക്ക് ലൈസൻസും പോകും; കർശന നടപടി

Police Will Take Strict Actions Against The Backseat Passengers who are not wearing Helmet

Google Oneindia Malayalam News

പാലക്കാട്; പിൻസീറ്റിൽ ഹെൽമറ്റ് പരിശോധന കർശനമാക്കി മോട്ടോർവാഹന വകുപ്പ്. ഹെൽമറ്റ് ധരിക്കാത്തവർക്ക് 500 രൂപ തോതിലാണ് പിഴ ഈടാക്കുന്നത്.മാത്രമല്ല 3 മാസത്തേക്ക് ലൈസൻസ് റദ്ദ് ചെയ്യുകയുംചെയ്യും. പിഴ അടക്കാൻ വീഴ്ചവരുത്തിയാൽ കൂടുതൽ നടപടികളിലേക്ക് വകുപ്പ് കടക്കും.

നിലവിൽ ജില്ലയിൽ എൻഫോഴ്സ്മെന്റ് ആർടിഒ വിഎ സഹദേവന്റെ നേതൃത്വത്തിൽ 6 സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ജില്ലയിൽ ഈ വർഷം ഇതുവരെ 1412 വാഹനാപകടങ്ങളാണ് ഉണ്ടായത്. 211 പേർക്ക് ജീവൻ നഷ്ടമായി.

helmet kerala

നിലവിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്താൽ 1000 രൂപയാണ് പിഴയായി ഈടാക്കുന്നത്. 2020 ഒക്ടോബർ ഒന്ന് മുതൽ മോട്ടോർ വാഹന നിയമത്തിൻ്റെ 206-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസർക്കോ, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കോ പരിശോധന വേളയിൽ മോട്ടോർ സൈക്കിൾ യാത്രക്കാർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കുവാനാകും.

എല്ലാ മോട്ടോർ സൈക്കിൾ യാത്രക്കാരും ഹെൽമറ്റ് ധരിക്കുന്നതിലൂടെ സംസ്ഥാനത്ത് വാഹന അപകടനിരക്ക് 20 ശതമാനത്തോളം കുറയ്ക്കാനാകുമെന്ന കണക്കിൻ്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ആർഎസ്എസ് നേതാവ് മുണ്ടൂർ ബാലൻ കോൺഗ്രസിൽ ചേർന്നു; അവസാനിപ്പിച്ചത് 40 വർഷത്തെ ബന്ധംആർഎസ്എസ് നേതാവ് മുണ്ടൂർ ബാലൻ കോൺഗ്രസിൽ ചേർന്നു; അവസാനിപ്പിച്ചത് 40 വർഷത്തെ ബന്ധം

 സംവരണ പ്രശ്നത്തിൽ സിപിഎമ്മിനുള്ളത് വർഗപരമായ നിലപാട്; വിമർശനത്തിന് മറുപടിയുമായി പി ജയരാജൻ സംവരണ പ്രശ്നത്തിൽ സിപിഎമ്മിനുള്ളത് വർഗപരമായ നിലപാട്; വിമർശനത്തിന് മറുപടിയുമായി പി ജയരാജൻ

'ഇതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ നിറം';വെപ്പുമുടിയും മേക്കപ്പും അഴിച്ച് മാറ്റി സിതാരയുടെ മറുപടി'ഇതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന എന്റെ നിറം';വെപ്പുമുടിയും മേക്കപ്പും അഴിച്ച് മാറ്റി സിതാരയുടെ മറുപടി

English summary
Police Will Take Strict Actions Against The Backseat Passengers who are not wearing Helmet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X