പാലക്കാട് ഡിസിസി ഓഫീസിൽ പ്രസിഡന്റിനെതിരെ പോസ്റ്റർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാലക്കാട് : ഡിസിസി ഓഫീസിൽ ജില്ലാ അധ്യക്ഷനെതുരെ പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചയാളാണ് പോസ്റ്റർ പതിക്കുന്നത്. സംഭവത്തിൽ നേതൃത്വം പോലീസിൽ പരാതി നൽകി.
ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് പോസ്റ്റർ ആദ്യം കണ്ടത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് തോൽവിയിൽ പാലക്കാട് ഡി സി സി അധ്യക്ഷൻ എ തങ്കപ്പൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ. എ തങ്കപ്പന്‍ സി പി എമ്മില്‍ നിന്നും പണം വാങ്ങിയെന്നും മണ്ഡലത്തിന്റെ ചുമതലയുണ്ടായിട്ടും കൃത്യമായി പ്രവര്‍ത്തിക്കാത്തതുമാണ് തോല്‍വിക്ക് കാരണമെന്നുമാണ് പോസ്റ്ററിലെ വാക്കുകൾ.

ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് ഏറ്റെടുക്കണമെന്നും രാജി വെക്കണമെന്നും പോസ്റ്ററിൽ പറയുന്നു. സമാന പോസ്റ്ററുകൾ ആലത്തൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.ആലത്തൂരിലെ തോല്‍വിയില്‍ സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പഴിചാരി ജില്ലാ നേതൃത്വം എത്തിയതിനു പിന്നാലെ,ഇത് രണ്ടാം തവണയാണ് ഡിസിസി പ്രസിഡന്റിനെതിരെ പോസ്റ്ററുകൾ പ്രത്യേക്ഷപ്പെടുന്നത്.
രമ്യ ഹരിദാസിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ആലത്തൂരിലെ പരാജയത്തിന് കാരണം എന്നായിരുന്നു ജില്ലാ പ്രസിഡന്റ് നേരത്തേ കുറ്റപ്പെടുത്തിയത്. ' രമ്യയുടെ പരാജയത്തിൽ നേതൃത്വത്തിന് പിഴവില്ല, സ്ഥാനാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായത്.മുതിർന്ന നേതാക്കൾ അടക്കം നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർഥി വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല', എന്നായിരുന്നു പ്രസിഡന്റിന്റെ വാകുകൾ.
എന്നാൽ താൻ എല്ലാ നേതാക്കളുമായി സഹകരിച്ചാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് പ്രതികരിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു രമ്യയുടെ പ്രതികരണം.' വിവാദത്തിന് ഇല്ല. ഏത് സാഹചര്യത്തിലാണ് ഡി സി സി അധ്യക്ഷൻറെ വിമർശനം എന്ന് അറിയില്ല. നല്ല രീതിയിൽ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. പറയാനുള്ളത് പാർട്ടി വേദിയിൽ പറയും. പാർട്ടിയും മുന്നണി പ്രവർത്തകരും നന്നായി തന്നെ പ്രവർത്തിച്ചു എന്നാണ് അഭിപ്രായം. മന്ത്രി കെ രാധാകൃഷ്ണന്റെ സ്വന്തം ബൂത്തിൽ ലീഡ് നേടാനായത് അതിൻ്റെ തെളിവാണ്. തോൽവിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയെന്നുമാണ് രമ്യ പറഞ്ഞത്












Click it and Unblock the Notifications