പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

Google Oneindia Malayalam News

പാലക്കാട്: തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു. ആളിയാര്‍ അണക്കെട്ടാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ തുറന്നത്. ഇതോടെ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കുണ്ടായി. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണെന്നാണ് വിവരം. യാക്കരപുഴയിലേക്കും വെള്ളമെത്തി.

Recommended Video

cmsvideo
മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് തമിഴ്നാട്, പാലക്കാട്‌ ആശങ്ക
kerala

അതേസമയം, ഡാം തുറന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ആളിയാര്‍ ഡാം തുറന്നത്. എന്നാല്‍ ഡാം തുറക്കുന്ന വിവരം കേരളത്തെ അറിയിച്ചെന്നാണ് തമിഴ്‌നാട് നല്‍കുന്ന വിശദീകരണം. ഡാം തുറക്കുന്ന കാര്യം ജലവിഭവ അതോറിറ്റിയെ അറിയിച്ചെന്നാണ് തമിഴ്‌നാട് പറയുന്നത്. എന്നാല്‍ പൊതു ജനങ്ങളിലേക്ക് അറിയിപ്പ് എത്തിയിരുന്നില്ല.

അതേസമയം, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടര്‍ 10 മണിയ്ക്ക് തുറന്നിരുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍രാവിലെ 40 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഉയര്‍ത്തിയത്. ഏകദേശം 40 കുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടുത്തവും നിരോധിച്ചിരിക്കുന്നു. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കുക. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ പോലീസിന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാകളക്ടര്‍ അറിയിച്ചിരുന്നു.

കൂടാതെ മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ ഡാമിന്റെ വി3, വി 4എന്നീ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. 772 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി 11 മണി മുതല്‍ തുറന്നിരുന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യുമെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്. കല്ലാര്‍ റിസര്‍വോയറില്‍ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലര്‍ട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവല്‍ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. കല്ലാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

ബംഗാള്‍ ഉള്‍ക്കടല്‍ ന്യുനമര്‍ദ്ദം നിലവില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ വടക്കന്‍ തമിഴ്‌നാട് - ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

അറബികടല്‍ ന്യുന മര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബികടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല കേരളത്തില്‍ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്

English summary
Rivers in Palakkad were flooded due to Tamil Nadu opened Aliyar dam without warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X