പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്കൂൾ പരിസരങ്ങളിലെ മിഠായി വിൽപന, സൂക്ഷിക്കണേ വില്ലനാകും, മുന്നറിയിപ്പ്

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികൾ നശിപ്പിച്ചതായും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

Google Oneindia Malayalam News
midayi-1674851793.jp

പാലക്കാട്: സ്കൂൾ പരിസരങ്ങളിലെ കടകളിലും മറ്റുമായി വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

ഗുണനിലവാരമില്ലാത്ത മിഠായികൾ സ്കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപകമായി വിൽപന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്.

കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പരിസരപ്രദേശങ്ങളിലെ കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികൾ നശിപ്പിച്ചതായും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

വിദ്യാർത്ഥികൾ മിഠായി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വിദ്യാർത്ഥികൾ സ്കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽനിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം.

2. കൃത്രിമ നിറങ്ങൾ, നിരോധിച്ച നിറങ്ങൾ എന്നിവ അടങ്ങിയ മിഠായികൾ ഉപയോഗിക്കാതിരിക്കുക.

3. ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക.

4.ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക.

5. കൊണ്ടുനടന്ന് വിൽക്കുന്ന റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിട്ടായി ഒരിക്കലും വാങ്ങി കഴിക്കരുത്. നിരോധിച്ച റോഡമിൻ - ബി എന്ന ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിക്കുന്നു.

കാലാവസ്ഥ ഇനി സ്‌കൂളില്‍ നിന്നറിയാം;കാലാവസ്ഥാ സ്റ്റേഷനുമായി പിലിക്കോട് ഗവഹയര്‍ സെക്കന്‍ഡറി സ്‌കൂൾകാലാവസ്ഥ ഇനി സ്‌കൂളില്‍ നിന്നറിയാം;കാലാവസ്ഥാ സ്റ്റേഷനുമായി പിലിക്കോട് ഗവഹയര്‍ സെക്കന്‍ഡറി സ്‌കൂൾ

English summary
Sale of sweets in school premises, beware , Food Department Warns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X