പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാതി കിട്ടിയിട്ടില്ല, പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത ആയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്: ഷാഫി പറമ്പില്‍

Google Oneindia Malayalam News

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പീഡനം നടന്നെന്ന വനിതാ നേതാവിന്റെ പരാതിയില്‍ നേതൃത്വം നടപടി എടുത്തില്ലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. വനിതാ നേതാവ് പരാതി നല്‍കിയിട്ടില്ലെന്നും അത്തരത്തിലൊരു പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു.. ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പീഡന കാര്യം പറയുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.പറയാത്ത കാര്യങ്ങള്‍ വാര്‍ത്ത ആയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കത്തിന്റെ ഉറവിടം രണ്ടംഗ സമിതി അന്വേഷിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പരാതിയുണ്ടെങ്കില്‍ പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാന്‍ ആരും തടസ്സം നില്‍ക്കില്ല. പെണ്‍കുട്ടിക്ക് ആവശ്യമായ മുഴുവന്‍ നിയമ സഹായവും നല്‍കും. പെണ്‍കുട്ടിയുടെതെന്ന പേരില്‍ വ്യാജ പരാതി സംഘടനക്കകത്ത് നിന്ന് ആരെങ്കിലും പ്രചരിപ്പിച്ചോ എന്ന് പരിശോധിക്കും. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

shafi

പീഡനം നടന്നെന്ന് ഏതെങ്കിലും പെണ്‍കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നല പ്രതികരിച്ചിരുന്നു. സംഘടനയ്ക്ക് അകത്തൊതുക്കുകയോ സംഘടനാ നടപടി മാത്രമാക്കുകയോ ചെയ്യില്ല. പരാതിയുണ്ടോ എന്നറിയാന്‍ ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് ബന്ധപ്പെടാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

'അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല...' വിമര്‍ശനവുമായി ഹരീഷ് പേരടി'അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല...' വിമര്‍ശനവുമായി ഹരീഷ് പേരടി

ചിന്തിന്‍ ശിബിരത്തിലെ പീഡന പരാതി ചെറിയ രീതിയില്‍ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തില്‍ തനിക്ക് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

വധു ഡോക്ടറാണ്..ഭഗവന്ത് മന്നിനരികെ നാണത്തോടെ ഗുര്‍പ്രീത് കൗര്‍..വിവാഹ ചിത്രങ്ങള്‍ കാണാം

പാലക്കാട് ചേര്‍ന്ന ചിന്തിന്‍ ശിബിറിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിതാ നേതാവ് നല്‍കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

ചിന്തന്‍ശിബിരിനിടെ വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ വനിത അംഗത്തിന്റെ പേരില്‍ പ്രചരിക്കുന്ന പീഡന പരാതി വ്യാജം ആണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം. പരാതിയുമായി വനിതാ അംഗം നേരിട്ട് വരാത്തച്യൂ ചൂണ്ടിക്കാട്ടക്കൊണ്ട് ആണു കോണ്‍ഗ്രസിനെ പോലെ കോണ്‍ഗ്രസ് നേതൃത്വവും ആരോപണങ്ങളേ നേരിടുന്നത്.

English summary
shafi parambil explianed chintan Shivir controversy and allegation rised by girl against congress leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X