തട്ടിക്കൊണ്ടു പോയ പോക്സോ കേസ് ഇര ഗുരുവായൂരിലെ ലോഡ്ജില്‍, കൂടെ മാതാപിതാക്കളും
പാലക്കാട്: തട്ടിക്കൊണ്ടു പോയ പോക്സോ കേസിലെ ഇരയായ 11 കാരിയെ കണ്ടെത്തി. ഗുരുവായൂരില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലായിരുന്നു ഇവര്‍. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മാതാപിതാക്കളാണ് എന്ന് 11 കാരിയുടെ മുത്തശ്ശി ഇന്ന് പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ട് പോയത് അമ്മയുടെ സാന്നിദ്ധ്യത്തിലാണ് എന്നാണ് മുത്തശ്ശി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവ സമയം കുട്ടിയ്ക്കൊപ്പം അമ്മയും ഉണ്ടായിരുന്നു എന്നും മൊഴി മാറ്റുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നുമാണ് മുത്തശ്ശി പറയുന്നത്. വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചിരുന്നു എന്നും അവര്‍ വെളിപ്പെടുത്തി.
ഇതാണോ കിച്ചന് ഫോട്ടോഷൂട്ട്; ദീപ്തി സതിയുടെ വൈറല്‍ ചിത്രങ്ങള്‍
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി ഉപയോഗിച്ച കാറിന്റെ നമ്പര്‍ തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ബൈക്കിന്റെ നമ്പറും വ്യാജമാണ്.
താനും കുട്ടിയും അദ്ധ്യാപികയും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത് എന്നാണ് മുത്തശ്ശി പറയുന്നത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ചെറിയച്ഛനായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. ഇയാളില്‍ നിന്ന് നേരത്തെയും കുട്ടിക്ക് ഭീഷണി ഉണ്ടായിരുന്നു എന്നാണ് വിവരം.
കാശ് തന്ന് ഒതുക്കി തീര്‍ക്കാന്‍ പ്രതി ശ്രമിച്ചു എന്നാണ് മുത്തശ്ശി പറയുന്നത്. കുട്ടിയുടെ പേരില്‍ 3 ലക്ഷം ഇടാം എന്ന് പ്രതിയുടെ ബന്ധുക്കള്‍ പറഞ്ഞു എന്നാണ് ഇരയുടെ ബന്ധുക്കള്‍ പറയുന്നത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് ആറ് പെണ്‍കുട്ടിയുടെ ചെറിയച്ഛന് ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2021 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഈ മാസം 16 നാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications