• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായത് 17,315 രൂപ

Google Oneindia Malayalam News

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് 17,315 രൂപ. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയുടെ ചോദ്യത്തിന് പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം മറുപടിയായി അറിയിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റ് രക്ഷാപ്രവര്‍ത്തകരുടെയും ഭക്ഷണത്തിനാണ് ഈ തുക ചെലവഴിച്ചതെന്ന് കളക്ടര്‍ അറിയിച്ചു.

നേരത്തെ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ തുക ചെലവായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വ്യാജ പ്രചരണം നടന്നിരുന്നു. 2022 ഫെബ്രുവരി എട്ടിനാണ് ബാബു ചെങ്കുത്തായ ചെറാട് മലയില്‍ കുടുങ്ങിയത്. ബാബുവും സുഹൃത്തുക്കളുമാണ് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങുകയായിരുന്നു.

ബാബു തന്നെ അറിയിച്ചത് അനുസരിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സൈന്യവും എന്‍ ഡി ആര്‍ എഫും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്.

ഒന്നും പറയാനില്ല... കിടുക്കി, തിമിര്‍ത്തു.. മാളവികയുടെ പുതിയ ചിത്രങ്ങള്‍ കാണാം

പര്‍വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാ സംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനികസംഘം ഊട്ടി വെല്ലിങ്ടനില്‍ നിന്നുമാണ് ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന 2 സംഘങ്ങളാണ് രക്ഷാദൗത്യത്തിനായി മല മുകളിലേക്കു കയറിയത്. ഡ്രോണ്‍ ഉപയോഗിച്ച് ബാബു ഇരുന്നിരുന്ന സ്ഥലം നിരീക്ഷിക്കുകയും ഭക്ഷണം എത്തിക്കാനും ശ്രമിച്ചിരുന്നു.

പൊലീസ്, അഗ്‌നിരക്ഷാസേന, വനം റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബാബുവിന്റെ അടുത്ത് എത്താനായില്ല. അന്ന് രാത്രി ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി സംഘം മലമുകളില്‍ ക്യാംപ് ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ 10 മണിയോടെ തന്നെ ബാബുവിനെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചു.

ദൈവം തന്നെ പ്രതികളെ കൊണ്ട് തെളിവ് പുറത്തേക്ക് വിട്ടതാണ്, പല വിഗ്രഹങ്ങളും തകരും: അജകുമാര്‍ദൈവം തന്നെ പ്രതികളെ കൊണ്ട് തെളിവ് പുറത്തേക്ക് വിട്ടതാണ്, പല വിഗ്രഹങ്ങളും തകരും: അജകുമാര്‍

cmsvideo
  ഇനിയൊന്ന് വിശ്രമിക്കണം, യാത്രകള്‍ തുടരും, ബാബു വീട്ടിലെത്തി

  പിന്നീട് ഹെലികോപ്ടര്‍ മാര്‍ഗമാണ് ബാബുവിനെ താഴെയെത്തിച്ചത്. ഇവിടെ നിന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. മലമ്പുഴ ചെറാട് കുമ്പാച്ചി മലയ്ക്ക് ആയിരം മീറ്റര്‍ മീറ്റര്‍ ഉയരമുണ്ട്. ചെങ്കുത്തായ മലനിരകളിലൂടെ നടക്കാന്‍ പോലും പ്രയാസമാണെന്നിരിക്കെ നിലവില്‍ മല കയറുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

  English summary
  The rescue operation for Babu trapped in palakakd Cherad hill cost Rs 17,315
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X