പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്ന് മാസത്തിനിടെ 19 തവണ അമിതവേഗം; ബസുടമയ്‌ക്കെതിരെ കേസ്, പ്രേരണകുറ്റം ചുമത്തും

Google Oneindia Malayalam News

വടക്കഞ്ചേരി: പാലക്കാട് ബസ് അപകടത്തിനിടയാക്കിയ ബസ് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പത്രോസിനെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ബസുടമ കോട്ടയം പാമ്പാടി പാങ്ങാട് തെക്കേമറ്റം വീട്ടില്‍ എസ് അരണിനെതിരെയും കേസെടുത്തിട്ടുണ്ട്. പ്രേരണകുറ്റമാണ് ബസ് ഉടമയ്‌ക്കെതിരെ ചുമത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡ്രൈവര്‍ ജോമോന്‍ പത്രോസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇയാള്‍ ഇതിന് മുമ്പും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചിട്ടുണ്ട്. മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണയും അപകട ദിവസവും ബസ് അമിത വേഗത്തിലാണ് സഞ്ചരിച്ചത്. ഇതിന്റെ സന്ദേശം ബസ് ഉടമയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമയ്‌ക്കെതിരെ പ്രേരണകുറ്റത്തിന് കേസെടുത്തത്.

india

കൂടാതെ ജോമോനെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച വകുപ്പും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് അടക്കമുള്ള നടപടികളിലേക്കും കടക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, വടക്കഞ്ചേരി അപകടത്തിന് പിന്നാലെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാന വ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ എംവിഡി പരിശോധന നടത്തി.
അനധികൃത ലൈറ്റും ശബ്ദ സംവിധാനവും എയര്‍ഹോണുകളും ഘടിപ്പിച്ച ബസുകള്‍ക്കെതിരെയും നടപടിയെടുത്തു.

പാലക്കാട് അപകടം; മരിച്ച യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സായി 10 ലക്ഷം രൂപ നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സിപാലക്കാട് അപകടം; മരിച്ച യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സായി 10 ലക്ഷം രൂപ നല്‍കുമെന്ന് കെ.എസ്.ആര്‍.ടി.സി

കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് നടപടി ഉണ്ടായത്. ഈ ബസുകളില്‍ വേഗപ്പൂട്ട് വിച്ഛേദിച്ചിട്ടിരിക്കുന്നതായി മോട്ടോര്‍ വകുപ്പ് കണ്ടെത്തി. നികുതി അടയ്ക്കാതെ യാത്ര ചെയ്ത ബസുകള്‍ക്കെതിരെയും വകുപ്പ് നടപടിയെടുത്തു. മിക്ക ബസുകളിലും ശബ്ദ കൂടുതലുള്ള എയര്‍ഹോണുകള് ഘടിപ്പിച്ചിട്ടുണ്ടെന്നും സംഘം കണ്ടെത്തി. ചിലത് നമ്പര്‍ പ്ലേറ്റുകള്‍ മറച്ച നിലയിലായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിനുപയോഗിച്ച സ്‌റ്റേഡിയം കേടാക്കി; സിപിഎമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍പാര്‍ട്ടി കോണ്‍ഗ്രസിനുപയോഗിച്ച സ്‌റ്റേഡിയം കേടാക്കി; സിപിഎമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്‍പ്പറേഷന്‍

അതേസമയം, നിയമം ലംഘിക്കുന്ന ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരായ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്തിന് ഇതിന് വേണ്ട നിര്‍ദ്ദേശം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. നിയമ ലംഘനങ്ങളുടെ പൂര്‍ണ ഉത്തരവാദി ഡ്രൈവര്‍മാരായിരിക്കുമെന്ന സന്ദേശമായിരിക്കണം നടപടിയെന്ന് കോടതി വ്യക്തമാക്കി. ബസുകള്‍ റോഡുകളില്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കര്‍ശന നടപടികള്‍ വിഷയത്തില്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പിന്നാലെയാണ് സ്വകാര്യ ബസുകളിലടക്കം മോട്ടോര്‍ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.

ഈ കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു ക്യൂട്ട് പൂച്ച, കണ്ടെത്തിയവര്‍ 1 ശതമാനം മാത്രം, 11 സെക്കന്‍ഡ് തരാംഈ കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു ക്യൂട്ട് പൂച്ച, കണ്ടെത്തിയവര്‍ 1 ശതമാനം മാത്രം, 11 സെക്കന്‍ഡ് തരാം

English summary
Vadakancheri accident: Incitement charge against bus owner and Case for helping driver to escape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X