ലോക്സഭ തിരഞ്ഞെടുപ്പിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ല; വികെ ശ്രീകണ്ഠൻ
പാലക്കാട്: ലോകസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി തനിക്ക് ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ.18 വയസ് കഴിഞ്ഞ എല്ലാവർക്കും വോട്ടവകാശം ഉണ്ടെങ്കിൽ അത് സ്വീകരിക്കാനുള്ള അവകാശം സ്ഥാനാർത്ഥിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിനുള്ള എസ് ഡി പി ഐ പിന്തുണ സംബന്ധിച്ച ചോദ്യത്തിനായിരുന്നു വികെ ശ്രീകണ്ഠന്റെ മറുപടി.
സംസ്ഥാന കേന്ദ്രഭരണത്തിൽ മനം മടുത്തവർ യുഡിഎഫിന് പിന്തുണയുമായി രംഗത്തുണ്ട്. പ്രചരണത്തിൽ ബഹുദൂരം മുന്നേറാൻ സാധിച്ചിട്ടുണ്ട്. ആദായനികുതിയുമായി ബന്ധപ്പെട്ടു കോൺഗ്രസിനെതിരായ നീക്കം പ്രചാരണരംഗത്തു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മണ്ഡലത്തിൽ ഇത്തവണയും വിജയം ആവർത്തിക്കുമെന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വികെ ശ്രീകണ്ഠൻ പറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തിൽ പരാജയപ്പെട്ടതിന്റെ ജാള്യതലയിലാണ് സി പി എം. എൽ ഡി എഫ് സ്ഥാനാർത്ഥിയായ എ വിജയരാഘവൻ മുൻപ് ഇവിടെ ജയിച്ച് വെറും 1286 വോട്ടുകൾക്കാണ്. 2009 ൽ എം ബി രാജേഷ് ജയിച്ചത് വെറും 1820 വോട്ടിനും അതെല്ലാം ലോട്ടറിയാണോ? ഇത്തവയും മണ്ഡലത്തിൽ വിജയം ഉറപ്പാണ്. മണ്ഡലത്തിൽ എൽ ഡി എഫും യു ഡി എഫും തമമിലാണ് മത്സരം. ബി ജെ പി കളത്തിലേ ഇല്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം പാലക്കാട് എന്ന സി പി എം കോട്ട തിരിച്ചുപിടിക്കുമെന്നാണ് എൽ ഡി എഫ് സ്ഥാനാർത്ഥി എ വിജയരാഘവൻ പ്രതികരിച്ചത്. പാലക്കാട് ഇടതുപക്ഷത്തിന് വലിയ അടിത്തറയുണ്ട്. മണ്ഡലത്തിലെ സ്ഥാനാർത്ഥിയെന്ന നിലയിൽ ഇത് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് നില ഇടതുകോട്ട ഭദ്രമെന്ന് വ്യക്തമാക്കുന്നതാണെന്നും വിജയരാഘവൻ പറഞ്ഞു.
സി പി എമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. 1996 ന് ശേഷം തുടർച്ചയായി സി പി എം ആണ് ഇവിടെ വിജയിക്കുന്നത്. എന്നാൽ 2019 ൽ വികെ ശ്രീകണ്ഠനിലൂടെ യു ഡി എഫ് മണ്ഡലം പിടിച്ചു.3,99,274 വോട്ടുകൾക്കായിരുന്നു വിജയം. എൽ ഡി എഫ് സ്ഥാനാർത്ഥിയായ എംബി രാജേഷ് 3,87,637 വോട്ടുകളായിരുന്നു നേടിയത്.












Click it and Unblock the Notifications