ലിവിംഗ് ടുഗേദർ ബന്ധത്തിൽ കഴിയവെ യുവതി ജീവനൊടുക്കി; പങ്കാളിയെ വെറുതെ വിട്ട് കോടതി
പാലക്കാട്: ലിവിംഗ് ടുഗെതർ പങ്കാളി ജീവനൊടുക്കിയ കേസിൽ പ്രതികളെ വെറുത് വിട്ട് ഹൈക്കോടതി. നിയപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ ഭർതൃപീഡനം ചുമത്താൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലിംഗ് ടുഗേദർ പങ്കാളികളിൽ സ്ത്രീ ആത്മഹത്യ ചെയ്യുകയായിരുന്നു.
പാലക്കാട് സ്വദേശികളായ യുവതിയും യുവാവും 1997 മുതലായിരുന്നു ഒരുമിച്ച് താമസം തുടങ്ങിയത്. യുവാവിന്റെ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. പതിയെ വിവാഹം രജിസ്റ്റർ ചെയ്യാമെന്നായിരുന്നു തീരുമാനം. എന്നാൽ ജീവിതം ആരംഭിച്ച് വൈകാതെ തന്നെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഒടുവിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു.

യുവാവിന്റെ വീട്ടിൽ വെച്ചുണ്ടായ വിവാഹമായതിനാൽ യുവാവിനും കുടുംബത്തിനുമെതിരെ ഭർതൃപീഡന കുറ്റം ചുമത്തി പോലീസ് കേസെടുത്തു. വിചാരണക്കോടതി യുവാവിനേയും മാതാപിതാക്കളേയും സഹോദരങ്ങളേയും ശിക്ഷിക്കുകയും ചെയ്തു. തുടർന്നാണ് യുവാവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
അപ്പീൽ പരിഗണിച്ച കോടതി യുവാവും യുവതിയും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ ഭാര്യയും ഭർത്താവുമെന്ന പദവി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഭർതൃപീഡനം സംബന്ധിച്ച് ഐപിസി 498 എ വകുപ്പ് ചുമത്താനാവില്ലെന്നും കേരളാ ഹൈക്കോടതി പറഞ്ഞു.












Click it and Unblock the Notifications