പാലക്കാട് ജില്ലാ ആശുപത്രിയിലെ 92 ലക്ഷം രൂപയുടെ എക്സ്റേ യൂണിറ്റ് എലി കരണ്ട് നശിപ്പിച്ചു
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ 92. 63 ലക്ഷം രൂപയുടെ എക്സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. ആരോഗ്യവകുപ്പിന്റേതാണ് റിപ്പോർട്ട്. സൗജന്യമായി ലഭിച്ച എക്സറേ യൂണിറ്റാണ് എലി കടിച്ച് നശിപ്പിച്ചത്. മതിയായ സുരക്ഷ ഇല്ലാത്തത് കൊണ്ടാണ് യന്ത്രം നശിക്കാൻ കാരണമായതെന്നാണ് ആരോപണം.
2021 മാർച്ച് 3ന് ആണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്‌സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകുന്നത്. 2021 ഒക്ടോബർ 21നാണ് എലികടിച്ച് എക്‌സറേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരൻ സൂപ്രണ്ടിനെ അറിയിച്ചത്..

ഒരുതവണ പോലും ഈ യന്ത്രം ഉപയോഗിച്ചിട്ടില്ലെന്നും. അതിന് മുമ്പ് തന്നെ യന്ത്രത്തിന് കേടുപറ്റിയകായും പറയുന്നു. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധയില്ലായ്മ കാരണമാണ് യന്ത്രം നശിക്കാൻ കാരണമായതെന്നാണ് ഉയർന്നുവന്ന വിമർശനം. ജില്ലാ ആശുപത്രി സൂപ്രണ്ടും കമ്പനിയും തമ്മിലുള്ള കരാർ പ്രകാരം എക്സറേ യൂണിറ്റ് സംരക്ഷക്കേണ്ട ഉത്തരവാദിത്തം ആശുപത്രിക്കാണ്.
എന്നാൽ യന്ത്രം നശിക്കുകയായിരുന്നു. ഇതോടെപരാതി ഉയർന്നു. വിമർശനം വ്യാപകമായതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിലാണ് യന്ത്രം എലി കടിച്ച് നശിപ്പിച്ച കാര്യം പറഞ്ഞിരിക്കുന്നത്.
എലി കരണ്ട ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ ആണ് വേണ്ടിവരിക. നിരവധി എക്സറേ കേസുകൾ ഒരു ദിവസം ആശുപത്രിയിൽ വരുന്നുണ്ട്. അതേസമയം, രണ്ട് എക്സറേ യൂണിറ്റുകളാണ് ഉള്ളത്. രോഗികൾ ഉള്ളിടത്തേക്ക് കൊണ്ടുപോകാൻ പറ്റുന്ന അത്യാധുനിക യന്ത്രമാണ് നശിച്ചത്.












Click it and Unblock the Notifications