പാലക്കാട് കൊല്ലങ്കോട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരും മരിച്ചു
കൊച്ചി: പാലക്കാട് നിന്ന് പൊള്ളലേറ്റ് കൊച്ചിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവന്ന യുവാവും പെണ്‍കുട്ടിയും മരിച്ചു. നേരത്തെ യുവാവ് പിറന്നാള്‍ ആഘോഷമാണെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു. തീപ്പൊള്ളലേറ്റ ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെയും യുവതിയെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് എറണാകുളത്തേക്ക് കൊണ്ടുവന്നത്. പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശി ധന്യ(16), ബാലസുബ്രഹ്മണ്യം(23) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം വന്നത്. ധന്യ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.

പിറന്നാളാണെന്ന് പഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സുബ്രഹ്മണ്യത്തിന്റെ വീട്ടിലായിരുന്നു ഇരുവരെയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവര്‍ക്കും 95 ശതമാനത്തോളം പൊളലേറ്റിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്നായിരുന്നു പോലീസ് പഞ്ഞിരുന്നത്. മരിച്ച ബാലസുബ്രഹ്മണ്യത്തിന്റെ രണ്ട് സഹോദരങ്ങള്‍ മാത്രമാണ് ധന്യ എത്തുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. ഇയാളുടെ അച്ഛനും അമ്മയും പുറത്ത് പോയിരിക്കുകയായിരുന്നു.
അതേസമയം റൂമില്‍ നിന്ന് പുക ഉയരുന്നതിന് കണ്ടതിന് പിന്നാലെയാണ് ഇരുവരും ശരീരസത്തില്‍ തീപിടിച്ച നിലയില്‍ പുറത്തേക്കിറങ്ങിയോടിയത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും ജീവനൊടുക്കാന്‍ കാരണമായത് എന്താണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications