പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡോ അതോ കുളമോ? നടുറോഡില്‍ സോപ്പ് തേച്ച് കുളിച്ച് യുവാവ്, പ്രതിഷേധം..

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് റോഡും കുഴി വിവാദങ്ങളും അവസാനിക്കുന്നില്ല, സമരങ്ങളും, വാഴനടലും, കുഴിമന്തി വിതരണവുമെല്ലാം സംസ്ഥാനം കണ്ടു, വിഷയത്തെ ചൊല്ലിയുള്ള നേതാക്കൻമാരുടെ വാദ-പ്രതിവാദങ്ങളും അയവില്ലാതെ തുടരുകയാണ്. ഇപ്പോഴിത റോഡിലെ കുഴിയില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി എത്തിയിരിക്കുകയാണ് പട്ടാമ്പി അണ്ടലാടി സ്വദേശി.

റോഡിലെ കുഴികളില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുളിച്ചാണ് യുവാവിന്‍റെ പ്രതിഷേധം.കുളപ്പുള്ളി പട്ടാമ്പി സംസ്ഥാന പാതിയിലാണ് അണ്ടലാടി സ്വദേശി ശമ്മിലിന്റെ പ്രതിഷേധം. വർഷങ്ങളായി പാത തകര്‍ന്ന് കിടക്കുകയാണെന്നും പേരിന് മാത്രമാണ് നവീകരണം നടക്കുന്നതെന്നുമാണ് യുവാവിന്‍റെ ആരോപണം.

'സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, ഇത് കൈവിട്ട കളി'; ഗവര്‍ണര്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി'സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു, ഇത് കൈവിട്ട കളി'; ഗവര്‍ണര്‍ക്ക് മുന്നറിയിപ്പുമായി കോടിയേരി

1

photo courtesy-facebook

അതേസമയം കിഫ്ബി വഴി പുതിയ റോഡ് 50 കോടി രൂപ ചെലവിൽ അത്യാധുനിക രീതിയിൽ വരുമെന്നാണ് മുഹമദ് മുഹ്സിൻ എം. എൽ.എ പറയുന്നത്. അതിൻ്റെ നടപടികളും ആരംഭിച്ചതായി അദേഹം അറിയിച്ചു. മഴക്കാലത്ത് റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് നിരവധി അപകടങ്ങളാണ് തൊട്ടടുത്ത ദിവസങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നും. റോഡ് തകർച്ച മൂലം പട്ടാമ്പിയിൽ മുഴുവൻ സമയ ബ്ലോക്കും സ്ഥിരം കാഴ്ച്ചയാണെന്നുമാണ് നാട്ടുകാരുടെ പക്ഷം.

2

മലപ്പുറം പാണ്ടിക്കാട്ടും സമാനമായ പ്രതിഷേധം കഴിഞ്ഞയാഴ്ച നടന്നിരുന്നു. കുഴികള്‍ നിറഞ്ഞ് വെള്ളക്കെട്ടായ റോഡില്‍ തപസ് ചെയ്തും, കുളിക്കാനിറങ്ങിയുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലത്ത് കൂടി കടന്ന് പോയ എംഎല്‍എയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വാഹനത്തില്‍ നിന്നിറങ്ങിയിരുന്നു.

3

റോഡ‍ിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.എംഎല്‍എ ഒന്ന് ഉഷാറാകാണം എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. മലപ്പുറം മഞ്ചേരി ഒലിപ്പുഴ റോഡിൽ കിഴക്കെ പാണ്ടിക്കാട് ഭാഗത്താണ് പ്രതിഷേധം നടന്നത്. റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് മന്ത്രിക്കും ജില്ലാ വികസന സമിതിക്കും പരാതി നൽകിയിരുന്നു എന്നാണ് എംഎൽഎയുടെ വിശദീകരണം.

4

അതേസമയം സംസ്ഥാനത്ത് റോഡിനെ ചൊല്ലി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിലുള്ള പോരും തുടരുകയാണ്. കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ ഉള്‍പ്പടെയുള്ള നേതാക്കളും സര്‍ക്കരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിഷയത്തില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ'എന്ന താൻ കേസ് കൊട്' എന്ന ചിത്രത്തിന്‍റെ പോസറ്ററും വലിയ വിവാദമായിരുന്നു.

4

നര്‍മ്മബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു വിഷയത്തില്‍
സതീശന്റെ പ്രതികരണം.'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു. ഇവന്മാര്‍ക്ക് പ്രാന്താണ്' എന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.'ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവും', എന്ന് വിഷയത്തില്‍ ഷാഫി പറമ്പിലും പ്രതികരിച്ചു.

5

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ചിത്രത്തിന്‍റെ നായകൻ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Recommended Video

cmsvideo
കുഴിയെ സ്‌നേഹിക്കുന്ന ഇത്രയേറെപ്പെർ കേരളത്തിലുണ്ടോ | *Politics

കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍

English summary
Youth’s protest by bathing in muddy water protest against worst road at pattambi youth use road as swimming pool
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X