Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൻ ജീവനോടെ തിരിച്ചെത്തും..സൈന്യത്തിൽ വിശ്വാസം'; പ്രതീക്ഷയോടെ ബാബുവിന്റെ അമ്മ

പാലക്കാട്; മലയിടുക്കിൽ കുടുങ്ങിയ തന്റെ മകൻ സൈന്യം ജീവനോടെ തിരിച്ചെത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ബാബുവിന്റെ അമ്മ റഷീദ. മകൻ തിരിച്ചുവരുന്നതിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ പൂർണ വിശ്വാസം ഉണ്ടെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദൗത്യ സൗഘം മകനെടുത്ത് എത്തിയിട്ടുണ്ട്. അവനോട് താൻ സംസാരിച്ചിരുന്നു. . ഏകദേശം പതിനൊന്ന് മണിയോടെ മകനെ താഴെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

bab-1644380001.jpg

ബാബു മലയിടുക്കിൽ വീണത് തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അറിഞ്ഞതെന്ന് റഷീദ പറയുന്നു. അവൻ വീട്ടിലേക്ക് ഫോണിൽ വിളിച്ചു. അപകടത്തെ കുറിച്ച് പറഞ്ഞു. കേട്ടപ്പോൾ ഞാൻ സങ്കടത്തോടെ കരഞ്ഞു. എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് അവൻ ദേഷ്യപ്പെട്ടു. എന്നാൽ പിന്നീട് കുഴപ്പമൊന്നും ഇല്ലെന്നും പറഞ്ഞ് ഫോൺ വെയ്ക്കുകയായിരുന്നു. പിന്നീട് ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല, റഷീദ മാത്യഭൂമി ന്യൂസിനോട് പറഞ്ഞു.

അതേസമയം ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം അന്തിമ ഘട്ടത്തിലെത്തി. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങൾ മലയുടെ മുകളിൽ എത്തി വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഏകദേശം 11 മണിയോടെ ബാബുവിനെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 45 മണിക്കൂറിന് ശേഷം യുവാവിന് വെള്ളം നൽകാനായിരുന്നു. ബാബുവിന്‍റെ ആരോഗ്യനിലയില്‍ ആശങ്കയ്ക്കിടയില്ലെന്നാണ് വിവരം.

നിലവിൽ രക്ഷാപ്രവർത്തനത്തിന് കരസേനയിലെ രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴെ ഭാഗത്ത് നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. സർവെ വകുപ്പിൻ്റെ ഡ്രോൺ സംഘവും ഇവിടെ എത്തിയിട്ടുണ്ട്. അവർ ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവ്വഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്. കൂടാതെ മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ ഡി ആർ എഫ് സംഘവും മലയുടെ മുകളിൽ ഇന്നലെ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധത്തിലും യുവാവിനെ രക്ഷിക്കാനുള്ള സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശി ആർ ബാബു (23) വും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. പകുതിയെത്തിയപ്പോൾ മറ്റ് സുഹൃത്തുകൾ തിരികെ പോയി. എന്നാൽ ബാബു മുകളിലേക്ക് കയറുകയായിരുന്നു. ഇതിനിടയിൽ കാൽ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ബാബുവിന്റെ കാലിന് പരിക്കേറ്റു. വീണ കാര്യം ബാബു തന്നെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഇവർ എത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നീക്കം പരാജയപ്പെട്ടു. തുടർന്ന് രാത്രിയോടെ ഇവർ മലയിറങ്ങി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

Recommended Video

cmsvideo
    പാലക്കാട്: ബാബുവിൻറെ ആരോഗ്യനില തൃപ്തികരം, കൗൺസലിങ് നൽകും; ഡിഎംഒ

    തുടർന്ന് ഇവരെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ചെങ്കുത്തായ മലയായതിനാൽ ദൗത്യം അസാധ്യമായി. അതിനിടയിൽ ബാബുവിന്റെ ആരോഗ്യ സ്ഥിതി വഷളായി. യുവാവിന്റെ പ്രതികരണങ്ങളും ഉണ്ടാകിതിരുന്നത് ആശങ്ക ഇരട്ടിയാക്കി. തുടർന്ന് രക്ഷാദൗത്യത്തിന് കരസേനയുടെ സഹായം തേടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+