കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 16 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: ജീവനക്കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് രോഗിക്ക് നേരെ ലൈംഗികാതിക്രമം. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 16 വയസ്സുകാരിയായ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭലവത്തില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരനെ പൊവീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്റ്റിലായ പ്രതി.
സെപ്റ്റംബര്‍ ഒന്നം തിയതിയാണ് കേസി ആസ്പദമായ സംഭവം നടക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമായിരുന്നു അതിക്രമം. ലൈംഗികച്ചുവയോടെ സംസാരിച്ച പ്രതി പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. പെണ്‍കുട്ടി കോവിഡ് നെഗറ്റീവായി പുറത്ത് എത്തിയതിന് ശേഷമാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്.

ആഗസ്റ്റ് ഇരുപത്തിയേഴിനാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സി എഫ് എല്‍ടിസിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടയിലാണ് ചൂഷണം നടന്നത്. ചികിത്സാകേന്ദ്രത്തിലെ അധികൃതര്‍ തന്നെയാണ് പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിവിട്ടത്. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പോവാതിരുന്ന കുട്ടി സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നായിരുന്നു മാതാവ് ആദ്യം പൊലീസില്‍ പരാതി നല്‍കിയതെന്നാണ് സൂചന. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലും കൗണ്‍സിലിങ്ങിലുമാണ് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ മാതാവിന്റെ പരാതിയില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.












Click it and Unblock the Notifications