പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് നിയമനം നല്‍കും: മന്ത്രി
പത്തനംതിട്ട: ശബരിമലയില്‍ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ ശബരിമല വാന്തരങ്ങളിലെ ആദിവാസി കുടുംബങ്ങളെയും സന്ദർശിച്ച് പട്ടിക ജാതി -പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്. അഡ്വ. കെയു ജനീഷ് കുമാര്‍ എം എ ല്എയേയും, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്. അയ്യരേയും കൂട്ടിയാണ് മന്ത്രി ശബരിമല വനമേഖലയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കാനെത്തിയത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചത്.
മൂഴിയാര്‍ പവര്‍ഹൗസിനോടു ചേര്‍ന്നുള്ള കെഎസ്ഇബി ക്വാര്‍ട്ടേഴ്സുകള്‍ സായിപ്പിന് കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മൂഴിയാറില്‍ ഒഴിഞ്ഞുകിടക്കുന്ന അനവധി കെ എസ്ഇബി ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ട്. അവയില്‍ നൊമാഡിക് വിഭാഗത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കും. ജനങ്ങളുടേയും സ്ഥലത്തിന്റേയും മറ്റുമുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ട്രൈബല്‍ വകുപ്പ്, കെഎസ്ഇബി, പഞ്ചായത്ത്, വനം വകുപ്പ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കേണ്ടത്.

പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കും. ഫോറസ്റ്റ് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് 500 ആദിവാസി വിഭാഗത്തില്‍ പെട്ടവരേയും എക്സൈസ് വകുപ്പിലേക്ക് 200 പേരേയുമാണ് ഉടന്‍ പ്രത്യേക റിക്രൂട്ട്മെന്റിലൂടെ നിയമിക്കുക. ആനയിറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി ഫെന്‍സിംഗ് നിര്‍മിക്കും. ഊരിലെ വൈദ്യുതി എത്താത്ത സ്ഥലങ്ങളില്‍ വൈദ്യുതിയും ലഭ്യമാക്കും.
ആദിവാസി ഊരുകളില്‍ ഫോറസ്റ്റ്, പോലീസ്, എക്സൈസ് എന്നീ വകുപ്പുകള്‍ ഗുണപരമായ ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണം.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും, വീടില്ലാത്തവര്‍ക്ക് വീടും നല്‍കാനും, കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇത്തരം പ്രയോജനങ്ങള്‍ ഇവര്‍ സ്ഥിരമായി ഒരു സ്ഥലത്ത് കഴിയാത്തതിനാല്‍ ലഭിച്ചിരുന്നില്ല. ഇവരെ സ്ഥിരമായി ഒരു സ്ഥലത്ത് താമസിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. ആദിവാസി ഊരുകളിലെ വീടുകളിലെത്തി അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രിയും സംഘവും അവര്‍ക്കൊപ്പം ആഹാരവും കഴിച്ച ശേഷമാണ് മടങ്ങിയത്.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍എ , ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ജില്ലാ ട്രൈബല്‍ ഓഫീസര്‍ സുധീര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, കോവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന ആശങ്കകൾ മുഴുവൻ ഒഴിവായതായി മന്ത്രി കഴിഞ്ഞ ദിവസം സന്നിധാനത്ത് അഭിപ്രായപ്പെട്ടിരുന്നു. ഈ വർഷം പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്നുകൊടുത്തുവെന്നു മാത്രമല്ല, നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു. ഇതിന് പുറമെ സന്നിധാനത്ത് രാത്രി തങ്ങാനായി ഭക്തർക്ക് 500 മുറികൾ കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു.
പമ്പാ സ്നാനത്തിനും ബലിതർപ്പണത്തിനും അനുമതി നൽകിയതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഈ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ പരിസമാപ്തിയോടടുക്കുമ്പോൾ ഏറെ ചാരിതാർത്ഥ്യമുണ്ട്.തീർഥാടകർക്കും, സുരക്ഷിതമായ ഒരു തീർഥാടനക്കാലം സാധ്യമാക്കാൻ വേണ്ടി അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications