മുണ്ടന്‍പാറയില്‍ റോഡില്‍ വിള്ളല്‍; സ്ഥലത്തെത്തി മന്ത്രി വീണ ജോര്‍ജ്, നാട്ടുകാര്‍ പ്രതിഷേധത്തില്‍!!
സീതത്തോട്: പത്തനംതിട്ടയിലെ മുണ്ടന്‍പാറയില്‍ റോഡില്‍ വിള്ളല്‍. അപകട സാധ്യതയെ തുടര്‍ന്ന് മന്ത്രി വീണ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലത്ത് നിന്നും ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മുണ്ടന്‍പാറയിലെ വിള്ളല്‍ കണ്ടെത്തിയതിന് സമീപത്തെ വീട് മന്ത്രി വീണ സന്ദര്‍ശിച്ചില്ലെന്ന ആക്ഷേപമാണ് നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്നത്. എന്നാല്‍ ചിലര്‍ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല. ഇതിനകം ഇവിടെ നിന്ന് മൂന്നോ നാലോ കുടുംബങ്ങള്‍ മാറിയിട്ടുണ്ട്. ബാക്കിയുള്ളവരും അടിയന്തരമായി മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബന്ധുവീടുകളിലോ അതല്ലെങ്കില്‍ ക്യാമ്പുകളിലേക്കോ ആളുകള്‍ മാറാന്‍ ശ്രമിക്കണം. ഈ പ്രദേശത്തിന്റെ ചില പ്രശ്‌നങ്ങള്‍ പറയുന്നുണ്ട്. കുന്നിന്‍ ചെരിവിലാണ് ഈ പ്രദേശമുള്ളത്. വിള്ളല്‍ പല സ്ഥലത്തുമുണ്ടെന്ന് പറയുന്നുണ്ട്. കിണറുകളിലെ വെള്ളത്തിന്റെ ശക്തിയും ഒഴുക്കും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
അതേസമയം മന്ത്രിയുടെ പരിശോധനയ്‌ക്കെതിരെ നാട്ടുകാരില്‍ ചിലര്‍ പരാതിയുമായി രംഗത്തെത്തി. തൊഴുത്തിലും പരിസരത്തും മറ്റും വിള്ളല്‍ പടര്‍ന്നതായി കണ്ടെത്തിയ തൊട്ടടുത്തുള്ള വീട്ടില്‍ മന്ത്രിയും സംഘവും പരിശോധന നടത്താനെത്തിയില്ലെന്ന പരാതിയാണ് വീട്ടുടമസ്ഥനായ പൊടിമോനും ഭാര്യ പൊടിമോള്‍ക്കുമുള്ളത്.
ഇവര്‍ രണ്ട് പേരും മന്ത്രിയെയും സംഘത്തെയും വീട്ടിലേക്ക് വരുമെന്ന് കാത്തിരുന്നു. എന്നാല്‍ റോഡിലെ വിള്ളല്‍ കണ്ട ശേഷം മന്ത്രിയും സംഘവും മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ തങ്ങളുടെ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അപകടസാധ്യതയുള്ള മേഖലയില്‍ നിന്ന് ജനത്തെ മാറ്റി സുരക്ഷിതമായ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമീപവാസികളും ആവശ്യപ്പെട്ടു. അതേസമയം സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കണ്ണൂരില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട ശക്തമായ വെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞ രണ്ടര വയസുകാരിയുടെ പത്തനംതിട്ടയിലെ വീട് സന്ദര്‍ശിച്ചു. ജെപിഎച്ച്എന്‍ നാദിറ റഹീമിനെ നേരില്‍ കണ്ട് ദുഃഖം പങ്കുവച്ചു. പത്തനംതിട്ട ജില്ലയില്‍ മഴ ദുരിതം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 2018 ല്‍ ഉരുള്‍പ്പെടലുണ്ടായ സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയില്‍ കഴിഞ്ഞ ദിവസം റോഡ് പിളര്‍ന്നതായി കാണപ്പെട്ടു. അവിടം സന്ദര്‍ശിച്ചു.
ശക്തമായ ഒഴുക്ക് കാരണം തോട്ടിലെ സംരക്ഷണഭിത്തികള്‍ തകര്‍ന്ന സ്ഥലങ്ങള്‍, ആറന്മുള മണ്ഡലത്തിലെ കുളനട പാണില്‍ നിര്‍മ്മാണം നടക്കുന്ന റോഡിലെ സംരക്ഷണ ഭിത്തി വീട്ടിലേക്ക് ഇടിഞ്ഞു വീണ് രണ്ട് കുഞ്ഞുങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സ്ഥലം എന്നിവ സന്ദര്‍ശിച്ചു.
ജില്ലയില്‍ റെഡ് അലര്‍ട്ടാണ് അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ തുറക്കും. രാവിലെ പത്ത് മണി മുതല്‍ വെള്ളം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കും.












Click it and Unblock the Notifications