'ദേഹത്ത് പെട്രോളൊഴിച്ച് ലൈറ്ററുമായി യുവാവ് സ്റ്റേഷനില്‍'; മുള്‍മുനയില്‍ ഉദ്യോഗസ്ഥര്‍, ആവശ്യം ഇങ്ങനെ
പൊലീസിന്റെ വാക്ക് വിശ്വസിച്ച് യുവാവ് ശാന്തനായി. പിന്നീട് പൊലീസ് ഇയാളുടെ ദേഹത്തേക്ക് വെള്ളമൊഴിച്ചു.

പുല്ലാട്: കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് വലിയ രീതിയില്‍ പകച്ചുപോയ് ദിവസമായിരുന്നു. സ്‌റ്റേഷനിലേക്ക് എത്തിയ യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്നത് ഒരു ലെറ്ററും ദേഹത്ത് മുഴുവന്‍ പെട്രോളുമായിരുന്നു. ഇത് കണ്ട പൊലീസിന് കാര്യം എന്താണെന്ന് ആദ്യം പിടികിട്ടിയിരുന്നില്ല. പൂവത്തൂര്‍ സ്വദേശിയായ യുവാവിനൊപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. സ്റ്റേഷനിലേത്ത് ആത്മഹത്യ ചെയ്യാന്‍ കണക്കാക്കി എത്തിയ യുവാവിന്റെ ആവശ്യം കേട്ട് പൊലീസുകാര്‍ ഒന്നു ഞെട്ടി.
സ്റ്റേഷനില്‍ പൊലീസുകാര്‍ പിടിച്ചുവച്ച തന്റെ ബൈക്ക് വിട്ടുനല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍ സ്‌റ്റേഷനില്‍ അരങ്ങേറിയത്. രാവിലെ അയല്‍വാസിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളുടെ വീട്ടില്‍ എത്തിയത്. അരിവാളുമായി അയല്‍വാസിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പരാതിയില്‍ പറഞ്ഞത്.
ഈ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും പൊലീസ് നോക്കി. എന്നാല്‍ ഇതില്‍ ഒന്നും യുവാവ് വഴങ്ങിയില്ല. പൊലീസിന്റെ നീക്കം വിജയിക്കാത്തതോടെ വിവരം അറിഞ്ഞ് തിരുവല്ല ഡി വൈ എസ് പി സ്ഥലത്തെത്തി. അഗ്നിരക്ഷ സേനയെയും വിളിച്ചുവരുത്തി.
പൊലീസിന്റെ അനുനയ നീക്കങ്ങളില്‍ വഴങ്ങായതോടെ പൊലീസ് വാഹനം വിട്ടുതരാമെന്ന് സമ്മതിച്ചു. പൊലീസിന്റെ വാക്ക് വിശ്വസിച്ച് യുവാവ് ശാന്തനായി. പിന്നീട് പൊലീസ് ഇയാളുടെ ദേഹത്തേക്ക് വെള്ളമൊഴിച്ചു. ലൈറ്ററും കയ്യില്‍ നിന്ന് വാങ്ങി മാറ്റിവച്ചു. പിന്നീട് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയ യുവാവിനെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് സ്‌കൂട്ടര്‍ നല്‍കി വിട്ടയച്ചു.












Click it and Unblock the Notifications