തുഴയാൻ കൂലിക്ക് ആളെയിറക്കി; ആറന്മുള ഉത്രട്ടാതി ജലമേള വിജയികളുടെ ട്രോഫികൾ തിരികെ വാങ്ങും
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക.
മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നന്തോട്ടം പള്ളിയോടങ്ങൾക്ക് രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ വള്ളങ്ങൾ തുഴയാൻ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി തുഴയിച്ചതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം പൊതുയോഗം അംഗീകരിക്കുകയായിരുന്നു.

ചരിത്ര പ്രസിദ്ധമാണ് ആറന്മുള ഉത്രട്ടാതി ജലമേള. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സര വള്ളംകളി നടക്കുന്നത്. 50 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി.
ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട് ബാച്ചിലും മന്നം ട്രോഫി ആണ് ലഭിക്കുന്നത്. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയാണ് വിജയകളെ കണ്ടെത്തുന്നതിനുള്ള അടിസ്ഥാനം.
ആറന്മുള ഉത്രട്ടാതി വള്ളകളിയില്‍ കിരീടം ചൂടി മല്ലപ്പുഴശ്ശേരി പള്ളിയോടമായിരുന്നു. കുറിയന്നൂർ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയി. എ ബാച്ചില്‍ മല്ലപ്പുഴശേറി, കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങള്‍ മത്സരിച്ചപ്പോള്‍ ബി പാച്ചില്‍ വന്മഴി, ഇടപ്പാവൂര്‍, പുല്ലുപ്രം എന്നീ പള്ളിയോടങ്ങളും തുഴയെറിഞ്ഞു. എ ബാച്ച് ലൂസേഴ്‌സ് ഫൈനലില്‍ പൊന്നുംത്തോട്ടം വിജയം നേടി. രണ്ടാ സ്ഥാനം ഇടയാറന്മുള കിഴക്ക് പള്ളിയോടത്തിന്. മൂന്നാം സ്ഥാനം ഇടയാറന്മുളയും നേടി.












Click it and Unblock the Notifications