പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാപഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റംചെയ്തു; മുടി പിടിച്ചുവലിച്ച് വസ്ത്രം കീറിയതായി പൊലീസിൽ പരാതി

Google Oneindia Malayalam News

പത്തനംതിട്ട: പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ ഒരുസംഘം കയ്യേറ്റം ചെയ്തതായി പരാതി. സൗമ്യയുടെ വസ്ത്രം വലിച്ചുകീറിയതായാണ് പരാതി. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തടഞ്ഞുവെച്ചായിരുന്നു ആക്രമണം. ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം നടക്കുന്നത്. ഇതിന് പിന്നാലെ കോയിപ്രം പോലീസില്‍ സൗമ്യ പരാതി നല്‍കി.എല്‍ഡിഎഫ് സ്വതന്ത്രയായ ഇവര്‍ക്ക് എതിരെ എല്‍ഡിഎഫ് തന്നെ കഴിഞ്ഞ ദിവസം അവിശ്വാസം കൊണ്ട് വന്നിരുന്നു.കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വാഹനവും അടിച്ച് തകര്‍ത്തിരുന്നു.

പഞ്ചായത്തിലേക്ക് വരും വഴിയാണ് ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കയ്യില്‍ ഉണ്ടായിരുന്ന ബാഗ് പിടിച്ചുവാങ്ങുകയും ചെയ്തു. അവിശ്വാസത്തിന് പിന്നാലെ ഇവര്‍ കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നിരുന്നു. അതുകൊണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് ആക്രമിച്ചതെന്ന് സൗമ്യ ആരോപിച്ചു. പോലീസില്‍ പരാതി നല്‍കി.സൗമ്യയുടെ മുടിയില്‍ പിടിച്ച് വലിച്ചതായും പരാതിയില്‍ സൗമ്യ പറയുന്നു.സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാന്‍, ഷിജു പി.കുരുവിള, ലോക്കല്‍ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തില്‍ ആയിരുന്ന കയ്യേറ്റം നടന്നത് എന്നാണ് സൗമ്യ പറഞ്ഞത്.

 pathanamthitta

എല്‍ഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധി ആണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്.എന്നാല്‍ ഇതിനുശഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നം വഷളായത്. സൗമ്യ പ്രസിഡന്റ് സ്ഥാനം രാജിവെക്കാത്തതിന് പിന്നാലെ എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു.

4 വര്‍ഷത്തെ അടച്ചിടല്‍; തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഗണപതി ഹോമം നടത്തി വീണ്ടും തുറന്നു4 വര്‍ഷത്തെ അടച്ചിടല്‍; തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഗണപതി ഹോമം നടത്തി വീണ്ടും തുറന്നു

ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തത് കൊണ്ട് കഴിഞ്ഞദിവസം ചര്‍ച്ചയ്ക്ക് എടുത്തില്ല. ഇതോടെ പ്രമേയം പരാജയപ്പെട്ടിരുന്നു.ഇതിന് പിന്നിലെ ഇവര്‍ക്ക നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു.കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പും കുറച്ചാളുകള്‍ തല്ലി തകര്‍ത്തിരുന്നു.

ഇപ്പോള്‍ നിങ്ങള്‍ ആരായി!!റോബിന്‍ മച്ചാനെ വന്‍ ട്വിസ്റ്റായല്ലോ എന്ന് ആരാധകര്‍

തുടര്‍ന്നാണ് ഇന്ന് സൗമ്യയ്‌ക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യ ആരോപിക്കുന്നത്. സൗമ്യക്കെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവര്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തക ശോഭിക കണ്ടാല്‍ അറിയാവുന്ന മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
attack against pathanamthitta, puramattom panchayath president soumya joby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X