Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ വിലക്കുറവുകള്‍: സപ്ലൈകോ ഓണം ജില്ലാ ഫെയറുകള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി

തിരുവനന്തപുരം: സപ്ലൈകോ ഓണം ജില്ലാ ഫെയറുകള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് മഹാമാരിക്കാലത്തും ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ല എന്നുറപ്പാക്കാന്‍ നമുക്ക് കഴിഞ്ഞതായി ഉദ്ഘാടനചടങ്ങില്‍ നല്‍കിയ സന്ദേശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടിണി കുറയ്ക്കാനും വിഷമതകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പാക്കേജ് തന്നെ ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക അടിത്തറ തകരുകയും ഭക്ഷ്യവിഭവങ്ങള്‍ കിട്ടാതെയുമുള്ള അവസ്ഥ പല നാട്ടിലുമുണ്ടായെങ്കിലും കേരളത്തില്‍ അതില്ല.കോവിഡിന്റെ ഒന്നാംഘട്ടത്തില്‍ മരുന്നിനു മാത്രമല്ല, വിശപ്പിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ കരുതലുണ്ടായിരുന്നു. ഇതിനായി കമ്യൂണിറ്റി കിച്ചനുകളും ജനകീയ ഹോട്ടലുകളും സംസ്ഥാനമാകെ പ്രവര്‍ത്തിച്ചു. ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായി നല്‍കി. കോവിഡിന്റെ ഒന്നാംതരംഗത്തിന് ശേഷവും ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാനായി.

 supplyco

മാന്യരെന്ന് നടിക്കുന്ന ചിലര്‍ അതിനെ പരിഹസിക്കാനും തുനിഞ്ഞു. ഒരുകാലത്ത് ആയിരങ്ങള്‍ പട്ടിണി കിടന്ന് മരിച്ച നാടാണ് നമ്മുടേതെന്ന ചരിത്രമറിയാത്തവരാണ് അവര്‍. അക്കൂട്ടരുടെ വിചാരം ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും പൊതുജനങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെയും ഇന്റര്‍നെറ്റിലൂടെയും തനേ ലഭിക്കുമെന്നതായിരിക്കും. അത്തരക്കാരോട് സഹതപിക്കാനേ നിര്‍വാഹമുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വറുതിക്കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതല ലാഭനഷ്ടം നോക്കാതെ സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ഗ്ലാമര്‍ ഫോട്ടോകള്‍: തരംഗമായി ബിഗ് ബോസ് താരത്തിന്‍റെ ബിക്കിനി ചിത്രങ്ങള്‍

ഭക്ഷ്യധാന്യ വിതരണത്തില്‍ മാത്രമല്ല, പൊതു വിപണിയിലും സര്‍ക്കാര്‍ ഇടപെടലുണ്ടായി. ഈ നയം മുന്‍നിര്‍ത്തിയാണ് സിവില്‍ സപ്ലൈസില്‍ 70 പുതിയ വില്‍പനശാലകള്‍ ആരംഭിച്ചതും 97 എണ്ണം നവീകരിച്ചതും. അതോടൊപ്പം സഹകരണമേഖലയുമായി യോജിച്ച് ഉത്വകാലങ്ങളില്‍ പൊതുവിപണിയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടു. ഇതിന്റെ ഭാഗമായാണ് ഉത്സവകാലങ്ങളില്‍ വിലക്കയറ്റം അനുഭവപ്പെടാത്തതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട ജില്ലയില്‍ പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു. ഓണം ആഘോഷിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടാകാതെ ശ്രദ്ധിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ലോകത്താകെ ഉണ്ടാക്കിയത്. കോവിഡ് പ്രതിസന്ധിയെ എല്ലാ തരത്തിലും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപടലാണ് സമൂഹത്തില്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില ചുവടെ (നോണ്‍ സബ്‌സിഡി വില ബ്രാക്കറ്റില്‍): ചെറുപയര്‍- 74 (82), ഉഴുന്ന്- 66 (98), കടല- 43 (63), വന്‍പയര്‍- 45 (80), തുവരന്‍ പരിപ്പ്- 65 (102), മുളക്- 75 (130), മല്ലി- 79 (92), പഞ്ചസാര- 22 (37.50), ജയ അരി- 25 (31), പച്ചരി- 23 (28), മട്ട അരി- 24 (29.50).വിപണന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുമുതല്‍ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ഫെയര്‍ 20 വരെ പ്രവര്‍ത്തിക്കും. താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ആഗസ്റ്റ് 16 മുതല്‍ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനസമയം.

സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+