Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെറി എഫക്ട്': പന്തളത്ത് ബിജെപിക്ക് വീണ്ടും തിരിച്ചടി, സ്ഥിരം സമിതി അംഗം സിപിഎമ്മിനൊപ്പം പോയി

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് നടന്ന് പത്തനംതിട്ടയിലെ പന്തളം നഗരസഭയിലായിരുന്നു. വർഷങ്ങള്‍ നീണ്ട ഇടത് ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് ബി ജെ പി പന്തളം നഗരസഭയില്‍ ഭൂരിപക്ഷം തെളിയിച്ചപ്പോള്‍ പുതു ചരിത്രവും പിറന്നു. ബി ജെ പിക്ക് ജില്ലയില്‍ അധികാരം ലഭിക്കുന്ന ആദ്യത്തേയും സംസ്ഥാനത്തെ തന്നെ രണ്ടാമത്തേയും നഗരസഭയായിരുന്നു പന്തളത്തേത്.

ആകെയുള്ള 33 സീറ്റില്‍ സ്വതന്ത്രർ ഉള്‍പ്പടെ 18 എണ്ണത്തില്‍ ബി ജെ പി വിജയിച്ചപ്പോള്‍ എല്‍ ഡി എഫിനും 9 ഉം, യു ഡി എഫിന് 5 ഉം സീറ്റുകളായിരുന്നു ലഭിച്ചത്. സൂശീല സന്തോഷായിരുന്നു ബി ജെ പിയുടെ ചെയർപേഴ്സണായി അധികാരമേറ്റത്. എന്നാല്‍ ഭരണം പിടിച്ച് ആദ്യ നാള്‍ മുതല്‍ തന്നെ ബിജെപി കൗൺസിലർമാർക്കിടയില്‍ വലിയ തോതിലുള്ള ഭിന്നതയാണ് നിലനില്‍ക്കും.

പാർട്ടിയിലെ ചേരിപ്പോര് പരസ്യമായ പൊട്ടിത്തെറി

പാർട്ടിയിലെ ചേരിപ്പോര് പരസ്യമായ പൊട്ടിത്തെറിയായി മാറുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. നഗരസഭാ അധ്യക്ഷ ബി ജെ പി കൗൺസിലറെ തെറിവിളിക്കുന്ന രംഗങ്ങള്‍ മറ്റുള്ളവർ പകർത്തി പുറത്ത് വിടുകയായിരുന്നു. ചെയർപേഴ്സൺ സുശീല സന്തോഷും ബി ജെ പി പാർലമെന്ററി പാർട്ടി നേതാവ് കെ.വി പ്രഭയും തമ്മിലായിരുന്നു വഴക്ക്.

എന്നാ ഒരു ഗ്ലാമറാണന്നേ... ഇത് ആരാധകരുടെ സ്വന്തം നീത പിള്ള; വൈറലായി ചിത്രങ്ങള്‍

പന്തളം നഗരസഭ ഹാളില്‍ വെച്ചായിരുന്നു അസഭ്യവർഷം.

പന്തളം നഗരസഭ ഹാളില്‍ വെച്ചായിരുന്നു അസഭ്യവർഷം. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭയ്ക്ക് നേരെ കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള നഗരസഭാ അധ്യക്ഷ സുശീല സന്തോഷിന്റെ അസഭ്യവര്‍ഷം സംസ്ഥാന തലത്തില്‍ തന്നെ പാർട്ടിക്ക് നാണക്കേടായി. ഇതോടെ ഇവരെ പദവിയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ബി ജെ പിയില്‍ ശക്തമായിട്ടുണ്ട്.

ഇതിനിടയില്‍ തന്നെയാണ് ബി ജെ പിക്ക് അടുത്ത തിരിച്ചടി

ഇതിനിടയില്‍ തന്നെയാണ് ബി ജെ പിക്ക് അടുത്ത തിരിച്ചടി നല്‍കികൊണ്ട് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന സ്വതന്ത്ര അംഗം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ചത്. നഗരസഭ ആരോഗ്യ സ്ഥിരം സമതി ചെയർമാന്‍ കൂടിയായ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താനാണ് സി പി എമ്മിനോടൊപ്പെ ചേർന്നത്. എല്‍ ഡി എഫ് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഉണ്ണിത്താന്‍ രംഗത്ത് വരികയായിരുന്നു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​ശീ​ല സ​ന്തോ​ഷ് രാ​ജി​വെ​ക്ക​ണമെന്ന്

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​ശീ​ല സ​ന്തോ​ഷ് രാ​ജി​വെ​ക്ക​ണമെന്ന് രാധാകൃഷ്ണന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടു. അ​ഡ്വ. രാ​ധാ​കൃ​ഷ്ണ​നെ സ്വീ​ക​രി​ച്ച് എ​ൽ ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​രും കൌണ്‍സിലർമാരും നഗരത്തില്‍ പ്രകടനം നടത്തി. അതേസമയം സുശീല സന്തോഷിന്റെ രാജി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐയും സമര രംഗത്തുണ്ട്.

 പത്തനംതിട്ട ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനമായ

പത്തനംതിട്ട ജില്ലയുടെ സാംസ്ക്കാരിക തലസ്ഥാനമായ പന്തളത്തിന് അപമാനമാണ് പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷെന്നാണ് ഡി വെെ എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ആരോപിക്കുന്നത്. .കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗ ഹാളിൽ സ്വന്തം പാർട്ടിയുടെ പാർലമെൻ്ററി പാർട്ടി നേതാവും ബി ജെ പി ജില്ലാ സെക്രട്ടറിയുമായ കെ.വി പ്രഭക്ക് നേരെ തെറി അഭിഷേകം നടത്തിയതിലൂടെ അവർ ഇരിക്കുന്ന പദവിക്കും നാടിനും കളങ്കം ഉണ്ടാക്കിരിക്കുകയാണെന്നും ഡി വൈ എഫ് ഐ പറയുന്നു.

കഴിഞ്ഞ 19 മാസത്തെ കെടുകാര്യസ്ഥതയും അഴിമതിയും

കഴിഞ്ഞ 19 മാസത്തെ കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും തെറിവിളിയും നിറഞ്ഞ ബി ജെ പി ഭരണം കൊണ്ട് പന്തളത്തെ ജനങ്ങൾക്ക് ഒരു പുരോഗതിയും സമ്മാനിക്കാനിവർക്ക് കഴിഞ്ഞില്ല എന്നു മാത്രമല്ല, ബി ജെ പി ഭരിക്കുന്ന പന്തളം നഗരസഭയിലെ താമസക്കാരാണെന്ന് പറയുന്നതിനിന്ന് അപമാനം കൂടി ആയിരിക്കുകയാണ് ഈ ചെയർപേഴ്സൻ്റെയും ബി ജെ പി കൂട്ടാളികളുടെയും പേക്കൂത്തുകളിലൂടെ. നാടിന് അപമാനമായ പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് തൽസ്ഥാനം രാജിവെയ്ക്കണമെന്നും ഡി വൈ എഫ് ഐ പന്തളം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+