സീതത്തോട്ടിലും ചിറ്റാറിലും കോണ്‍ഗ്രസ് കസറുന്നു, കോന്നിയില്‍ സിപിഎം കോട്ടയില്‍ അടൂര്‍ പ്രകാശ് ഇഫ്ക്ട്
പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പില്‍ കൈവിട്ടത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നായിരുന്നു. എന്നാല്‍ ഇത്തവണ കളി മാറ്റാനായി അടൂര്‍ പ്രകാശ് നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ഒപ്പം എ ഗ്രൂപ്പിന്റെ വന്‍ സംഘവും. റോബിന് പീറ്ററെ ജയിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ഫലിച്ച് തുടങ്ങി എന്നാണ് സിപിഎം കോട്ടകളില്‍ നിന്ന് പ്രകടമാകുന്നത്. കെ സുരേന്ദ്രന് ഇവിടെ മത്സരത്തിനുണ്ട്. ത്രികോണ മത്സരം തന്നെയാണ് നടക്കുന്നത്. എന്നാല്‍ ഇത് കോണ്‍ഗ്രസ്-സിപിഎം പോരായി മാറ്റാന്‍ അടൂര്‍ പ്രകാശിന് സാധിച്ചിട്ടുണ്ട്.

റോബിന് മുന്‍തൂക്കം
റോബിന് പീറ്റര്‍ മണ്ഡലം അറിയുന്ന സ്ഥാനാര്‍ത്ഥിയാണെന്ന് അടൂര്‍ പ്രകാശിന് നല്ല ബോധ്യമുണ്ട്. അദ്ദേഹം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രമാടം ജില്ലാ പഞ്ചായത്തില്‍ ഡിവിഷനില്‍ നിന്ന് 5572 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റോബിന് തദ്ദേശത്തില്‍ ജയം നേടിയത്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളും കോന്നിയിലെ രണ്ട് വാര്‍ഡും ചേര്‍ന്നതാണ് ഈ ഡിവിഷന്. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകള്‍ പക്ഷേ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഇവിടെ റോബിന് പീറ്റര്‍ ആയത് കൊണ്ട് മാത്രമാണ് പ്രമാടം ഡിവിഷനില്‍ കോണ്‍ഗ്രസ് ജയം നേടിയത്.

അടൂര്‍ പ്രകാശിന്റെ ഗെയിം
റോബിന് പീറ്ററിന് സീറ്റ് ലഭിക്കാതിരിക്കാന്‍ എല്ലാ പണിയും നോക്കിയിരുന്നു കോണ്‍ഗ്രസിലെ എതിരാളികള്‍. സോണിയക്ക് ഡിസിസി വഴി കത്തും അയപ്പിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ക്യാമ്പ് ചെയ്ത് ആ സീറ്റ് വാങ്ങിച്ചെടുത്തത് അടൂര്‍ പ്രകാശാണ്. ആറ്റിങ്ങലിലേക്ക് മാറിയെങ്കിലും കോന്നിയില്‍ ജയിക്കേണ്ടത് അടൂര്‍ പ്രകാശിന് ആധിപത്യം കൈവിടാതിരിക്കാന്‍ അത്യാവശ്യമാണ്. കഴിഞ്ഞ തവണ അടൂര്‍ പ്രകാശിന്റെ നിര്‍ദേശം തള്ളിയതിന്റെ ഫലം കോണ്‍ഗ്രസ് അനുഭവിച്ചത് കൊണ്ട് ഈ എതിര്‍പ്പുകളൊക്കെ അസ്ഥാനത്തായി.

കണക്കുകള്‍ ഇങ്ങനെ
കോന്നി ഉപതിരഞ്ഞെടുപ്പില്‍ പി മോഹന്‍രാജിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ പാര്‍ട്ടിയില്‍ കലഹമായി. യു ജനീഷ് കുമാര്‍ 9953 വോട്ടിന് ജയിക്കുകയും ചെയ്തു. അടൂര്‍ പ്രകാശിന് 2016 കിട്ടിയത് 728000 വോട്ടുകളായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ അത് 44146 വോട്ടായി കുറഞ്ഞു. റോബിന് പീറ്ററായിരുന്നെങ്കില് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് പോകുമായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. നഷ്ടമായ ഈ വോട്ടുകളാണ് ഇനി കോണ്‍ഗ്രസിന് തിരിച്ചുപിടിക്കേണ്ടത്.

പ്രതീക്ഷ ഇക്കാര്യത്തില്‍
ജനീഷ് കുമാറിന്റെ മേഖലയായ സീതത്തോടും തൊട്ടപ്പുറമുള്ള ചിറ്റാര്‍ പഞ്ചായത്തുമാണ് കോണ്‍ഗ്രസിനുള്ള പ്രതീക്ഷ. ഈ രണ്ടിടത്തും സിപിഎമ്മിന് വോട്ട് നഷ്ടമാകുന്നുണ്ട്. ഇത് രണ്ടും സിപിഎം ശക്തി കേന്ദ്രങ്ങളാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിറ്റാര്‍ പഞ്ചായത്തില്‍ ആറ് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. അഞ്ച് സീറ്റില്‍ സിപിഎം ഒതുങ്ങി. ബിജെപിയും ഇവിടെ രണ്ട് സീറ്റ് ജയിച്ചു. കോണ്‍ഗ്രസുകാരനായിരുന്ന സജി കുളത്തിങ്കലിനെ പാര്‍ട്ടിക്കൊപ്പം ചേര്‍ത്ത് പ്രസിഡന്റ് പദവി നല്‍കിയാണ് ഒടുവില്‍ സിപിഎം ഭരണം പിടിച്ചത്.

തദ്ദേശത്തില്‍ എല്‍ഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നിലയില്‍ എല്‍ഡിഎഫാണ് മുന്നില്‍. 59426 വോട്ട് എല്‍ഡിഎഫ് പിടിച്ചത്. 50925 വോട്ട് യുഡിഎഫും പിടിച്ചത്. ലോക്സഭയില്‍ കോന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആന്റോ ആന്റണിക്ക് ലഭിച്ചത് 49667 വോട്ട്. വീണാ ജോര്‍ജും കെ സുരേന്ദ്രനും തമ്മിലുള്ളത് 440 വോട്ടിന്റെ വ്യത്യാസം മാത്രം. ഇവിടെ ബിജെപി ഫാക്ടര്‍ ഗുണകരമാകുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. എന്നാല്‍ തദ്ദേശത്തിലെ നേട്ടം എപ്പോള്‍ വേണമെങ്കിലും മാറി മറിയാവുന്നതാണ്.

അടൂര്‍ പ്രകാശ് ഫാക്ടര്‍
അടൂര്‍ പ്രകാശ് വന്നതോടെയാണ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് വര്‍ധിച്ചത്. അദ്ദേഹത്തിന് മണ്ഡലത്തില്‍ നല്ല ജനസമ്മിതിയുണ്ട്. ഇത്തവണ റോബിന് പീറ്റര്‍ ജയിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. സിപിഎമ്മിനുള്ളില്‍ സജി കുളത്തിങ്കലിനെതിരെ എതിര്‍പ്പുണ്ട്. സിപിഎം രക്തസാക്ഷി എംഎസ് പ്രസാദിന്റെ കൊലയ്ക്ക് പിന്നില്‍ സജിയുടെ പിതാവാണെന്ന് സിപിഎം കരുതുന്നുണ്ട്. ആ രോഷമാണ് ഇപ്പോഴുള്ളത്. കോന്നി ഫെസ്റ്റ് അടക്കമുള്ള ജനകീയ പരിപാടികള്‍ ഒരുക്കിയാണ് അടൂര്‍ പ്രകാശ് മണ്ഡലത്തിലെ ഏറ്റവും സ്വീകാര്യനായത്.
Recommended Video

കോണ്‍ഗ്രസിനൊപ്പം ഇവ
കോന്നി, തണ്ണിത്തോട് പഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. ഇവയാണ് കോണ്‍ഗ്രസിന്റെ ജയസാധ്യത വര്‍ധിപ്പിക്കുന്നത്. ഇത്തവണ കോന്നിയില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എഐസിസി തന്നെ അടൂര്‍ പ്രകാശിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കോന്നിയില്‍ ഇത്തവണ കെ സുരേന്ദ്രന് നാലാമതാവുമെന്ന് അടൂര്‍ പ്രകാശ് പറയുന്നു. അത് മഞ്ചേശ്വരത്ത് സിപിഎം ഡീല്‍ ഉറപ്പിച്ചത് കൊണ്ടാണ്. അവിടെ സുരേന്ദ്രന് ജയിക്കും. കോന്നിയില്‍ സിപിഎം ജയിക്കുകയാണെങ്കില്‍ ഉറപ്പായും മഞ്ചേശ്വരം ബിജെപി കൊണ്ടുപോകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications