Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവിന്റേത് കർഷക ആത്മഹത്യയല്ലെന്ന് സിപിഎം: സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷവും

പത്തനംതിട്ട: സാമ്പത്തിക ബാധ്യതകളെ തുടർന്ന് ആത്മഹത്യ ചെയ്ത് തിരുവല്ലയിലെ രാജീവ് സരസന്റെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം രാവിലെ ഏഴു മണിയോടെയാണ് രാജീവിന്റെ മൃതദേഹം നിരണത്തെ വീട്ടിലെത്തിച്ചത്. 8 മണിയോടെ പൊതു ദർശന ചടങ്ങുകൾ ആരംഭിച്ച. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ നിരണത്തെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.

ആന്റോ ആന്റണി എം.പി , മാത്യു ടി തോമസ് എം.എൽ. എ , ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ തുടങ്ങിയവർ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു നിരണം വടക്കുഭാഗം തടത്തിൽ പാട ശേഖരത്തിന് സമീപം രാജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജീവിന് വലിയ സാമ്പത്തി പ്രതിസന്ധിയുണ്ടായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃഷിക്കായി രാജീവ് സമീപത്തെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്നും കൃഷിനാശം സഭവിച്ചതിനാല്‍ തിരിച്ചടവ് പലതവണ മുടങ്ങിയിരുന്നെന്ന് ബന്ധുക്കളും വ്യക്തമാക്കുന്നു.

അതേസമയം, രാജീവിന്റേത് കർഷക ആത്മഹത്യയല്ലെന്ന നിലപാടിലാണ് സിപിഎം. വായ്പയെടുത്ത പുരുഷ സ്വയം സഹായ സംഘത്തിന്റെ ഭീഷണിയാണ് രാജീവന്റെ ആത്മഹത്യക്ക് പിന്നിലെന്നാണ് സി പി എം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ആരോപണം സ്വയം സഹായ സംഘം ഭാരവാഹികൾ ആരോപണം നിഷേധിച്ചു.

 suicide-

അതേസമയം, സംഭവത്തില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി. ദുരന്തത്തിനിരയായ കര്‍ഷകരുടെ കേടായ നെല്ല് സംഭരിച്ച് പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അപ്പർകുട്ടനാട് സന്ദർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത്തവണ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടുത്ത തവണ അവര്‍ എങ്ങനെ കൃഷിയിറക്കും? ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കര്‍ഷകരെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നടപടിയുമായി യു.ഡി.എഫ് മുന്നോട്ടു പോകും. കര്‍ഷകരുടെ സങ്കടം കാണാന്‍ മാത്രമല്ല, അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്കും കുട്ടനാട് നിന്നും തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർഷക ആത്മഹത്യ ചെയ്ത രാജീവന്റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് ശ്യാം തട്ടയിൽ ആവശ്യപ്പെട്ടു. രാജീവന്റെ ഭവനം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണപ്പെട്ട കർഷകന്റേയും കുടുംബത്തിന്റെയും ബാങ്കുകളിലും അയൽക്കൂട്ടങ്ങളിലും മറ്റുമുള്ള എല്ലാ വായ്പകളും സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. കൂടാതെ കർഷകന്റെ വിധവയ്ക്ക് സർക്കാർ ജോലി നൽകണമെന്നും കുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും സർക്കാർ ചെലവിൽ ഏറ്റെടുക്കണമെന്നും അദ്ദേഹം

അപ്പർ കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുന്നതിൽ പിണറായി സർക്കാരിന് ഏറെ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം വിതരണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ അമ്പേ പരാജയപ്പെട്ടു. കർഷകരെ ദ്രോഹിക്കുന്ന രീതിയിലുള്ള നടപടികളാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ പിന്തുടർന്നു വരുന്നത്. ഇതാകട്ടെ കോർപ്പറേറ്റ് മുതലാളിമാരുടെ പ്രീണനം സമ്പാദിക്കാനാണ്.

തൊഴിലാളി വർഗ്ഗത്തിൽ നിന്നും ഏറെ അകന്നു കഴിഞ്ഞ് പിണറായി സർക്കാർ മുതലാളിത്ത മനോഭാവം വെടിഞ്ഞ് കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളാത്ത പ്രക്ഷോഭ നടപടികളിലേക്ക് നീങ്ങാനാണ് കർഷകമോർച്ച യുടെ തീരുമാനം. ജില്ലാ പ്രസിഡണ്ടിനോടൊപ്പം ജന സെക്രട്ടറി എ ആർ രാജേഷ്, വൈസ് പ്രസിഡണ്ട് അശോക്കുമാർ ദേവരാഗം, ബിജെപി മണ്ഡലം ജന സെക്രട്ടറി ജയൻ ജനാർദ്ദനൻ, നിരണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അജികുമാർ കെ ആർ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജന സെക്രട്ടറി എം ജി വർഗീസ് എന്നിവരുമുണ്ടായിരുന്നു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+