Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറക്കത്തിലായിരുന്ന യുവതിയെ കടന്നു പിടിക്കാൻ ശ്രമം! 50 വയസ്സുകാരനെ അടിച്ചുകൊന്നു; പ്രതി കുടുങ്ങി

പത്തനംതിട്ട: മദ്യപിച്ച് വീട്ടിലേക്ക് എത്തി കടന്നുപിടിക്കാൻ ശ്രമിച്ചയാളെ കമ്പിവടി കൊണ്ട് യുവതി അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ നെല്ലിമുരുപ്പ് നെല്ലിമുരുപ്പേൽ രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ള (50) യെയാണ് രജനി അടിച്ചു വീഴ്ത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം നടന്നത്. നാടും വീടും വിട്ട് ഒറ്റയ്ക്ക് കഴിയുന്ന ആളാണ് ശശിധരൻ പിള്ള. ഇയാൾ 6 മാസം മുൻപാണ് രജനിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ രജനിയെ കാണാൻ വീട്ടിലേക്ക് വരുമായിരുന്നു. ഭർത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പം ആണ് താമസിക്കുന്നത്.

എന്നാൽ, സംഭവം നടന്ന ദിവസവും ശശിധരൻ പിള്ള രജനിയെ കാണാൻ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശശിധരൻ പിള്ള ഉറങ്ങി കിടന്ന രജനിയെ കടന്നു പിടിച്ചത്.

1

ഉടൻ ഞെട്ടിയുണർന്ന രജനി കയ്യിൽ കിട്ടിയ കമ്പി വടി ഉപയോഗിച്ച് ശശിധരൻപിള്ളയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു. ഇതിന് പിന്നാലെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ശശിധരൻപിള്ളയെ പ്രവേശിപ്പിച്ചിരുന്നു.

3

എന്നാൽ, ഇന്നലെ രാത്രിയോടെ അടിയുടെ ആഘാതത്തിൽ ശശിധരൻപിള്ളയെ മരണപ്പെട്ടു. ഇതിന് പിന്നാലെ, ഇൻസ്പെക്ടർ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിൽ രജനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉറക്കമില്ലായ്മക്ക് മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് വ്യക്തമാക്കുന്നു.

3

യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിക്കാൻ ശ്രമം; പ്രതി പൊലീസ് പിടിയിൽ

കൊല്ലം : വിവാഹ വാഗ്ദാനം നൽകി മാനസികമായും ശാരീരികമായും ലൈം​ഗികപരമായും പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സ്വർണവും പണവും തട്ടി എടുത്തു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സി പി എം പഞ്ചായത്ത് അം​ഗത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദിച്ചനല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ‌ രതീഷ്കുമാറിനെ ( 42 ) യാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

സൂപ്പർ ലുക്കിൽ സ്വാസിക, കയ്യടിച്ച് സോഷ്യൽ മീഡിയ

5

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ; -

രതീഷ് വിവാഹ വാഗ്ദാനം നൽകിയ യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയാണ്. രതീഷ്കുമാറിന്റെ ഭാര്യ കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് മരിച്ചു. രതീഷ്കുമാറും യുവതിയും അടുത്തതോടെ വീട്ടുകാരുടെ സമ്മതത്തോടെ ഓഗസ്റ്റിൽ വിവാഹം ഉറപ്പിച്ചു. പിന്നീട് യുവതിയിൽ നിന്നും യുവതിയുടെ വീട്ടുകാരിൽ നിന്നും രതീഷ്കുമാർ പലപ്പോഴായി പണം വാങ്ങി. യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി രതീഷിന് പണം നൽകി.

7

രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉയർന്നതോടെ ബന്ധം വേണ്ടെന്ന് യുവതിയുടെ അമ്മ പറഞ്ഞത് രതീഷിനെ പ്രകോപിപ്പിച്ചു. അമ്മയറി‌യാതെ ഇയാൾ യുവതിയെയും കൂട്ടി വർക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് പോയി. മകളെ കാണാനില്ലെന്നു യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽ‌കി.

Recommended Video

cmsvideo
    Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
    8

    പരാതിയെ തുടർന്ന് ഇരുവരും കൊട്ടിയം പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി ഒന്നിച്ചു ജീവിക്കുകയാണെന്നും അറിയിച്ചു. ഇരുവരും കണ്ണനല്ലൂർ നെടുമ്പനയിൽ വാടക വീട്ടിൽ താമസം തുടങ്ങി. എന്നാൽ ഒരുമിച്ച് ജീവിതം തുടങ്ങി‌‌തോടെ രതീഷ്കുമാർ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതി നൽകി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+