പിടി തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
പത്തനംതിട്ട: തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് കെപിസിസി വര്‍ക്കിംംഗ് പ്രസിഡന്റുമായ പിടി തോമസിന്റെ മരണത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടവര്‍ക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് രാവിലെയാണ് പിടി തോമസ് അന്തരിച്ചത്. ഇദ്ദേഹത്തിനെതിയെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
പ്രതിസന്ധി കാലത്തെ ധൂര്‍ത്ത്; ചീഫ് വിപ്പിന്റെ സ്റ്റാഫില്‍ 18 പേര്‍ കൂടി, ഒരു ലക്ഷം വരെ ശമ്പളം
ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് നഹാസ് പരാതി നല്‍കിയത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായ നേതാവായിരുന്നു പിടി തോമസ്. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണത്തില്‍ നിരവധി പേരാണ് അനുശോചിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് നിര്യാതനായത്. അര്‍ബുദരോഗബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരില്‍ തുടരുന്നതിനിടെയാണ് മരണം. 71 വയസ്സായിരുന്നു പ്രായം. മഹാരാജാസ് കോളജില്‍ കെഎസ്യു നേതാവായിട്ടായിരുന്നു അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത്.
ഗോവ വീണ്ടും ബിജെപി ഭരിക്കുമെന്ന് പ്രീ പോള്‍ സര്‍വ്വെ; എഎപി തിളങ്ങുമ്പോള്‍ ടിഎംസി എവിടെ?

ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ക്രൈസ്തവസഭകളില്‍ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിര്‍ത്തേണ്ടി വരികയും ചെയ്തു. . തുടര്‍ന്ന് 2016-ല്‍ എറണാകുളത്തെ തൃക്കാക്കര സീറ്റില്‍ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവര്‍ത്തിക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃനിരയില്‍ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു അദ്ദേഹം. തൊടുപുഴയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് ഉയര്‍ന്ന് വരികയായിരുന്നു. കോണ്‍ഗ്രസ് പ്രസ്താനത്തിലെ ഒറ്റയാനായിരുന്നു അദ്ദേഹം എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ആദ്യവസാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതാവായിരുന്നു അദ്ദേഹം. താഴെത്തട്ടിലെ പ്രവര്‍ത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലര്‍ത്തിയിരുന്നു. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാന്‍ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികള്‍ ചേര്‍ത്തു പിടിച്ചിരുന്നത്. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം എല്ലാവരെയും ദുഖത്തിലാഴ്ത്തുകയായിരുന്നു.
മുന്നണിയിലെ ചെറുകക്ഷികളെ പൂട്ടാന്‍ സിപിഎം: ലക്ഷ്യം എണ്ണം പരമാവധി കുറയ്ക്കല്‍

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹത്തെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല എന്ന് അദ്ദേഹത്തെ കുറിച്ച് നിസംശയം പറയാന്‍ സാധിക്കും. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പിടി എത്തിയപ്പോള്‍ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്‌പ്പോരുകള്‍ക്ക് പലവട്ടം സഭ സാക്ഷിയാവുകയും ചെയ്തിരുന്നു.അദ്ദേഹത്തിന് അര്‍ബുദമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും തങ്ങലെ വിട്ട് പോകില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം കരുതിയിരുന്നു. അദ്ദേഹം തിരിച്ച് വരുമെന്ന് തന്നെയായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.

അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി അവസാനം വരെ പങ്കുവെച്ചതും. ആരോഗ്യപരമായ ചില പ്രശ്‌നങ്ങളാല്‍ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താന്‍ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ക്കും അറിയില്ലായിരുന്നു. പാര്‍ട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിന്റെ തുടര്‍ചികിത്സയില്‍ അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ നിന്നടക്കം വിവരങ്ങള്‍ തേടിയിരുന്നു. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വര്‍ഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവര്‍ത്തകരും.
കര്‍ണാടകയ്ക്ക് പിന്നാലെ ഡല്‍ഹിയും; ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷത്തിന് കൂടിചേരലുകള്‍ക്ക് വിലക്ക്