പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാണയങ്ങൾ തരംതിരിക്കാൻ അരിപ്പ പോര, പല മൂല്യമുള്ള നാണയങ്ങൾക്ക് ഒരേ വലുപ്പം

Google Oneindia Malayalam News

‌ശബരിമല: ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന വരുമാനം ആണ് ഇത്തവണ ശബരിമലയിൽ ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. ഇപ്പോൾ സന്നിധാനത്തെ ഭണ്ഡാരത്തിൽ ഉള്ള നാണയങ്ങൾ അരിച്ചെടുത്തു തരം തിരിക്കാനുള്ള നീക്കം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

നാണയങ്ങൾ തരംതിരിക്കുന്നതിനു ധനലക്ഷ്മി ബാങ്കാണ് വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ച പ്രത്യേക തരം അരിപ്പ കൊണ്ടുവന്നത്. നാണയങ്ങൾ ഇതിൽ ഇട്ട് അരിച്ചപ്പോൾ ഒരേ സുഷിരത്തിലൂടെ പലമൂല്യമുള്ള നാണയങ്ങൾ വന്നു. ഒന്ന്, അഞ്ച് രൂപയുടെ മൂല്യത്തിൽ ഒരേ വലുപ്പമുള്ള നാണയം ഉണ്ട്. അതേപോലെ ഒന്നിനും രണ്ടിനും ഒരേ വലുപ്പമുള്ള നാണയം ഉണ്ട്.

1

അതുകൊണ്ട് അരിച്ചെടുത്ത് കണക്കു കൂട്ടുന്നത് ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്ന് ജീവനക്കാർ ഭണ്ഡാരം സ്പെഷൽ ഓഫിസറെ അറിയിച്ചു. അദ്ദേഹം പരിശോധിച്ചപ്പോൾ ഇതു ശരിയാണെന്നു കണ്ടു. അതിനാൽ നാണയങ്ങൾ തരംതിരിച്ച് എണ്ണുന്ന ജോലിയാണ് ഇപ്പോൾ തുടങ്ങിയത്. 3 ഭാഗത്തായി നാണയങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നതിനാൽ നാളെ ക്ഷേത്ര നട അടച്ചാലും എണ്ണിത്തീരില്ല. നാളെ മുതൽ ദേവസ്വം അന്നദാന മണ്ഡപത്തിലെ കൂടുതൽ സ്ഥലങ്ങൾ കാണിക്ക എണ്ണാൻ മാറ്റും. അതിനു ശേഷമേ എത്ര ദിവസം കൂടി എണ്ണിത്തീരാൻ വേണ്ടിവരുമെന്ന് പറയാൻ കഴിയുകയുള്ളൂ.

2

എണ്ണിത്തീരുന്ന പണം ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥർ ദേവസ്വം ഭണ്ഡാരത്തിൽ എത്തിയാണ് ശേഖരിക്കുന്നത്. കൺവെയർ ബെൽറ്റിൽ കുടുങ്ങി കീറിയ നോട്ടുകൾ ഒന്നും ബാങ്ക് സ്വീകരിച്ചിട്ടില്ല. അതേപോലെ വെറ്റില, അടയ്ക്ക എന്നിവയിൽ പൊതിഞ്ഞു വന്ന കാണിപ്പണത്തിൽ ഉണ്ടായിരുന്ന നിറം മാറിയ നോട്ടുകളും ദ്രവിച്ചവയും ബാങ്ക് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷവും ഇത്തരം നോട്ടുകൾ ബാങ്ക് സ്വീകരിച്ചിട്ടില്ല.

3

കഴിഞ്ഞ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. അപ്പം അരവണ വിൽപനയിലൂടെ 141 കോടി രൂപയും വരുമാനം ആണ്കിട്ടി. നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ട് സീസണിലും വരുമാനം കുറവായിരുന്നു. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അപ്പം, അരവണ വിൽപ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു.

4

കൊവിഡ് സാഹചര്യങ്ങൾ കാരണം നിയന്ത്രങ്ങളേർപ്പെടുത്തിയ കഴിഞ്ഞ രണ്ടു സീസനിലും വരുമാനം കുറവായിരുന്നു. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. ‌ ആകെയുള്ള 310,40,97309 രൂപയിൽ 231,55,32006 രൂപ മണ്ഡല കാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്.

5

അരവണ വിൽപ്പനയിൽ നിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയും ആണ് ദേവസ്വത്തിന് ലഭിച്ചത്. വമ്പൻ കോളുതന്നെ; യാത്രക്കാർക്ക് സൗജന്യമായി ടൂറിസ്റ്റ് വിസയുമായി സൗദി എയർലയൻസ്!! 2019 ൽ 270 കോടി ആയിരുന്നു ശബരിമലയിലെ വരുമാനം. എന്നാൽ 2021 ൽ കൊവിഡ് പ്രതിസന്ധി നില നിൽക്കുന്ന സമയത്ത് 21 കോടി രൂപ മാത്രമായിരുന്നു ശബരിമല വരുമാനം.

English summary
Difficulties in counting coinsreceived in Sabarimala because of thes reason, here are the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X