Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിംഗ് ബൂത്തുകളുടെ 200 മീറ്ററിനുള്ളില്‍ പ്രചാരണം അനുവദിക്കില്ല: പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളുടെ 200 മീറ്ററിനുള്ളില്‍ യാതൊരു വിധത്തിലുള്ള പ്രചാരണങ്ങളും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്‌ക്വാഡ് അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂത്തുകളിലെ പാര്‍ട്ടി സഹായ കേന്ദ്രങ്ങളില്‍ പ്രചാരണാര്‍ഥമുള്ള പരസ്യങ്ങളും സ്ലിപ്പുകളും സമ്മതിദായകര്‍ക്ക് നല്‍കരുത്. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് സി-വിജില്‍ ആപ്പില്‍ ഇതുവരെ 3200 പരാതികള്‍ ലഭിച്ചു. ഇതില്‍ 3000 പരാതികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 200 പരാതികള്‍ തള്ളിക്കളഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. 24 മണിക്കൂറും സ്‌ക്വാഡുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി നിയോഗിച്ച സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തിയെന്ന് കളക്ടര്‍ പറഞ്ഞു.

aa5047-91d2-4426-a5e6-41

തെരഞ്ഞെടുപ്പിനു മുന്‍പുള്ള അഞ്ചു ദിവസങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തകര്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്നും രാത്രികാല സ്‌ക്വാഡ് നിരീക്ഷണം കര്‍ശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വാഹനങ്ങളിലും പരിശോധനകള്‍ നടത്തണമെന്നും നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലായി ഇതുവരെ ചട്ടം ലംഘിച്ച 116067 പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. അനധികൃതമായി പണം, ആയുധം, മദ്യം എന്നിവ കൈവശം വയ്ക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് സ്‌ക്വാഡുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. വള്‍നറബിള്‍, സെന്‍സിറ്റീവ് ബൂത്തുകളിലെ സുരക്ഷ ഉറുപ്പ് വരുത്തുന്നതിനായി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും.

നിയമസഭാമണ്ഡലങ്ങളില്‍ അഞ്ച് വിഭാഗത്തിലുള്ള സ്‌ക്വാഡുകളെയാണ് നിരീക്ഷണത്തിനായി നിയമിച്ചിട്ടുള്ളത്. ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്(ഒന്ന് വീതം), ഫ്‌ളൈയിംഗ് സ്‌ക്വാഡ്(മൂന്ന് വീതം), സ്റ്റാറ്റിക്‌സ് സര്‍വൈലന്‍സ് സ്‌ക്വാഡ്(മൂന്ന് വീതം), വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ്(ഒന്ന് വീതം), വീഡിയോ വ്യൂയിംഗ് സ്‌ക്വാഡ്(ഒന്ന് വീതം)എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ വി. ജയമോഹന്‍, സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+