പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യാന്തര സ്റ്റേഡിയം: പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ മുനിസിപ്പല്‍ ഓഫീസ് വളയും, യുവജന ശൃംഖല 12ന്!!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയുടെ രാജ്യാന്തര നിലവാരത്തിലുള്ള ജില്ലാ സ്റ്റേഡിയം അട്ടിമറിച്ച നഗരസഭ ഭരണ നേതൃത്വത്തിന്റെയും യുഡിഎഫിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ 12ന് നഗരസഭ ഓഫീസ് വളയുന്ന 'യുവജന ശൃംഖല' സംഘടിപ്പിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഉപരോധം. സമരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനംചെയ്യും.

യുവജന ശൃംഖലയുടെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായര്‍ ക്യാപ്റ്റനായി പ്രചാരണ ജാഥ സംഘടിപ്പിക്കും. മലയാലപ്പുഴ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, നാരങ്ങാനം എന്നീ പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തെയും വിവിധ പ്രദേശങ്ങളില്‍ ജാഥ പര്യടനം നടത്തും.

pathanamthit-mapta-

യുവജന ശംഖലയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍ ഉദ്ഘാടനംചെയ്തു. സംഗേഷ് ജി നായര്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ് സ്വാഗതം പറഞ്ഞു. ടി സക്കീര്‍ ഹുസൈന്‍, എം വി സഞ്ജു, കെ അനില്‍കുമാര്‍, ആര്‍ ഹരീഷ്, അന്‍സില്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികള്‍: ടി കെ ജി നായര്‍, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പി ജെ അജയകുമാര്‍, വീണാ ജോര്‍ജ് എംഎല്‍എ (രക്ഷാധികാരികള്‍). എന്‍ സജികുമാര്‍ (ചെയര്‍മാന്‍), ആര്‍ ഹരീഷ് (ജനറല്‍ കണ്‍വീനര്‍).


എസ്എഫ്ഐ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി


ജില്ലാ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിേലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് സൂരജ് എസ് പിള്ള അധ്യക്ഷനായി. കേരള ഫുട്ബോള്‍ ടീമംഗം എന്‍ ആഷിക് ഐക്യദാര്‍ഡ്യവുമായെത്തി. അഡ്വ. ടി സക്കീര്‍ ഹുസൈന്‍, വി ആര്‍ ജോണ്‍സണ്‍, തോമസ് പി ചാക്കോ എന്നിവര്‍ സംസാരിച്ചു. ഉണ്ണി രവി നന്ദി പറഞ്ഞു.

English summary
dyfi municipal office march on February 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X