പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ആപ്ലിക്കേഷന്‍ തയ്യാറാക്കി. പിഡബ്ല്യുഡി ആപ്പ് (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിലൂടെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യമുണ്ട്.

പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്ത ശേഷം വിവിധ സേവനങ്ങളാണ് ആപ്പ് വഴി ലഭ്യമാകുന്നത്. പി.ഡബ്ല്യു.ഡി വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും പി.ഡബ്ല്യു.ഡി വോട്ടര്‍ ആകുന്നതിനുള്ള സൗകര്യം ആപ്പ് വഴി ലഭ്യമാണ്. പി.ഡബ്ല്യു.ഡി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷനില്‍ തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചേര്‍ക്കാം. വൈകല്യമുള്ളവര്‍ക്ക് അനുയോജ്യമായ പോളിംഗ് സ്റ്റേഷന്‍ ലഭ്യമാക്കുന്നതിനുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആപ്പ് സൗകര്യമൊരുക്കും.

voters

കൂടാതെ നിലവിലെ വിവരങ്ങള്‍ ശരിയാക്കുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുമുണ്ട്. വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇതിലൂടെ ആവശ്യപ്പെടാവുന്നതാണ്. പോളിങ് ബൂത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ആപ്ലിക്കേഷന്‍ വഴി നല്‍കുന്നുണ്ട്. നിലവിലെ സ്ഥിതി വിവരങ്ങള്‍ അറിയുന്നതിനും അവസരമുണ്ട്. വൈകല്യമുള്ള വ്യക്തിക്ക് അവരുടെ ഇപിസി നമ്പര്‍ മാത്രം നല്‍കി സ്വയം പി.ഡബ്ല്യു.ഡി വോട്ടറായി അടയാളപ്പെടുത്താന്‍ അപ്ലിക്കേഷന്‍ സഹായിക്കും. കാഴ്ച വൈകല്യമുള്ള വ്യക്തിക്ക് വോയ്സ് ആക്സസും സെലക്ട് ടു സ്പോക്ക് സവിശേഷതകളും ലഭ്യമാണ്.

കുറഞ്ഞ വിവരങ്ങളോടെ പുതിയ വോട്ടറായി രജിസ്റ്റര്‍ ചെയ്യാന്‍ പിഡബ്ല്യുഡികളെ ആപ്പ് സഹായിക്കും. രജിസ്‌ട്രേഷന് വ്യക്തിയുടെ പേരും വിലാസവും മാത്രമേ ആവശ്യമുള്ളൂ, ബാക്കി ജോലികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാതില്‍പ്പടി സൗകര്യം നല്‍കി നടത്തും. ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകളിലൊന്ന് ആപ്ലിക്കേഷനില്‍ മത്സരിക്കുന്ന കാന്‍ഡിഡേറ്റ് ലിസ്റ്റിന്റെ ലഭ്യതയാണ്. പി.ഡബ്ല്യു.ഡി വോട്ടര്‍ക്ക് അവരുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കണ്ടെത്താന്‍ കഴിയും.

പട്ടിക അന്തിമമായി കഴിഞ്ഞാല്‍ ബാലറ്റ് പേപ്പറിന് അനുസരിച്ച് കൃത്യമായി ലിസ്റ്റ് പി.ഡബ്ല്യു.ഡി വോട്ടര്‍ക്ക് അറിയാന്‍ കഴിയും. അന്ധനായ ഉപയോക്താവിന് പട്ടികയിലെ സ്ഥാനത്തിനൊപ്പം സ്ഥാനാര്‍ത്ഥി പട്ടിക കേള്‍ക്കാനാകും. പി.ഡബ്ല്യു.ഡി വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് ബൂത്ത് ലൊക്കേറ്റര്‍ സംവിധാനവും ആപ്പിലുണ്ട്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പോളിംഗ് ബൂത്ത് ലൊക്കേഷന്‍ കണ്ടെത്താന്‍ വോട്ടര്‍മാരെ സഹായിക്കുകയും നിലവിലെ സ്ഥലത്ത് നിന്ന് അവരെ ബൂത്ത് ലൊക്കേഷനിലേക്ക് നയിക്കുകയും ചെയ്യുന്നു.

English summary
Election Commission has made the Assembly elections diversity friendly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X