Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി സ്‌ഫോടനം; മതവിദ്വേഷം പടര്‍ത്തിയതിന് ആദ്യ കേസ് പത്തനംതിട്ടയില്‍

പത്തനംതിട്ട: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിവ തോലൂര്‍ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തിന് പിന്നാലെ ആക്രമണത്തിന് പിന്നില്‍ എസ് ഡി പി ഐയാണ് എന്നായിരുന്നു ഇയാള്‍ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റ്.

എസ് ഡി പി ഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോഴഞ്ചേരി സ്വദേശിയാണ് റിവ ഫിലിപ്പ് എന്നാണ് വിവരം. ഇയാള്‍ പങ്ക് വെച്ച പോസ്റ്റിന് കമന്റായും ആക്രമണത്തിന്റെ വ്യാജ വിവരങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. 'കൊച്ചി കളമശ്ശേരിയില്‍ യെഹോവ സാക്ഷികളുടെ പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ് ഡി പി ഐ തീവ്രവാദികള്‍ ബോംബ് പൊട്ടിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പടെ 5 പേര്‍ മരിച്ചു.

KALAMASSERY

മുന്നൂറോളം പേര്‍ക്ക് ഗുരുതര പരിക്ക്' എന്നായിരുന്നു കമന്റായി ഇദ്ദേഹം കുറിച്ചത്. ഇതിന് താഴെ ആരെന്ന് അറിഞ്ഞോ എന്ന ചോദ്യത്തിന് യെസ് പോപ്പുലര്‍ ഫ്രണ്ട് / എസ് ഡി പി ഐ എന്നാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്. മതവിദേഷം പടര്‍ത്തല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പരസ്പര വിദ്വേഷം പകര്‍ത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇയാള്‍ ഇപ്പോള്‍ കേരളത്തിലില്ല എന്നാണ് വിവരം. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. മതസ്പര്‍ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബും അറിയിച്ചിരുന്നു.

അതേസമയം കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്. സ്‌ഫോടനം നടത്തിയ ശേഷം മാര്‍ട്ടിന്‍ തൃശൂരിലെത്തി മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറ്റസമ്മത വീഡിയോ പകര്‍ത്തിയത്. 10.45ഓടെ എടുത്ത റൂം 11 മണിയോടെ വെക്കേറ്റ് ചെയ്യുകയും ചെയ്തു എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്.

ഡൊമിനിക്ക് മാര്‍ട്ടിന് സാങ്കേതിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസ് നിഗമനം. നെടുമ്പാശേരി അത്താണിയിലെ വീട്ടില്‍ വെച്ചാണ് ബോംബ് നിര്‍മാണം നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അതേസമയം സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+