പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോന്നിയില്‍ സുരേന്ദ്രന് വോട്ട് കുറയും, വോട്ട് ഭിന്നിക്കാന്‍ സിപിഎം-ബിജെപി ഡീലെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

പത്തനംതിട്ട: കോന്നിയില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാന്‍ എത്തിയത് വെറും പേരിന് മാത്രമാണ്. വഴിപാട് മത്സരമെന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് കെപിസിസി സെക്രട്ടറി പഴകുളം മധു പറഞ്ഞു. മഞ്ചേശ്വരം മോഡല്‍ ബിജെപി-സിപിഎം കൂട്ടുകെട്ടാണ് പത്തനംതിട്ടയില്‍ നടന്നതെന്നും മധു വ്യക്തമാക്കി. നേരത്തെ തന്നെ മണ്ഡലത്തില്‍ വോട്ടുമറിക്കാനായി കോണ്‍ഗ്രസ് നടത്തിയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ ആരോപിച്ചിരുന്നു.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

1

ജനീഷ് കുമാറിനെ പ്രതിരോധിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് സൂചന. അതേസമയം വോട്ടുകച്ചവടത്തിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവിടുമെന്ന് മധു വെളിപ്പെടുത്തി. പത്തനംതിട്ടയില്‍ ത്രികോണ പോരാട്ടമാണ് നടന്നതെന്നാണ് സര്‍വേകളും സൂചിപ്പിക്കുന്നത്. കോന്നിയിലാണ് അത് ഏറ്റവും ശക്തമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. റോബിന്‍ പീറ്റര്‍ ശക്തനാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തെ വീഴ്ത്താന്‍ നിരവധി പേര്‍ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്ററാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയതെന്നാണ് ആരോപണം.

Recommended Video

cmsvideo
Vattiyurkkavvu Poster controversy | Oneindia Malayalam

അതേസമയം മുന്‍ തിരഞ്ഞെടുപ്പുകളേക്കാള്‍ സുരേന്ദ്രന് ഇത്തവണ വോട്ടുകുറയുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇത് വോട്ടുകച്ചവടം ഉറപ്പിച്ചതിന്റെ ഭാഗമാണ്. മഞ്ചേശ്വരത്ത് ഇവര്‍ തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ട്. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിന് വേണ്ട ഒത്തുകളിയാണത്. പകരം കോന്നിയില്‍ ജനീഷ് കുമാറിന് ബിജെപി വോട്ടുമറിച്ചു എന്നാണ്് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസാണ് വോട്ട് വാങ്ങിയതെന്ന് ജനീഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ റോബിന്‍ പീറ്ററെ കാലുവാരിയോ എന്ന സംശയം ശക്തമാണ്.

ശബരിമല വിഷയം കോന്നിയില്‍ ശക്തമായി ചര്‍ച്ചയായിരുന്നു. എന്നാല്‍ വിശ്വാസികളുടെ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാകാതെ വിഘടിപ്പിക്കുന്നതിനുള്ള നീക്കമാണ് പത്തനംതിട്ടയില്‍ നടന്നത്. ജില്ലയില്‍ മറ്റ് മണ്ഡലങ്ങളില്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയനും കെ സുരേന്ദ്രനും തമ്മില്‍ നടത്തിയ ഗൂഢാലോചന പ്രകാരമാണ് ഇത് നടന്നതെന്നും പഴകുളം മധു പറഞ്ഞു. അതേസമയം കോന്നിയില്‍ ഇത്തവണ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്ന് സര്‍വേകളും സൂചിപ്പിക്കുന്നു. ശക്തമായ മത്സരം കാഴ്ച്ചവെച്ചെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

English summary
kerala assembly election 2021: cpm have a deal with bjp in konni says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X