സിപിഎം മാറി കേരള കോണ്‍ഗ്രസ് വന്നു; സാധ്യതകള്‍ മാറി മറഞ്ഞു, ആര്‍ക്കും നേടാം, റാന്നി-മണ്ഡല പരിചയം
പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷമായി സിപിഎം കുത്തകയാക്കി വെച്ചിരിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട ജില്ലയിലെ റാന്നി. 1996 ലാണ് മണ്ഡലത്തില്‍ ആദ്യമായി സിപിഎം വിജയിക്കുന്നത്. യുവനേതാവായ രാജു അബ്രാഹാം ആയിരുന്നു വിജയി. അതിന് ശേഷം നാല് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് കേരള സാക്ഷ്യം വഹിച്ചു. എതിരാളികള്‍ പലത് മാറി വന്നെങ്കിലും വിജയക്കസേരയില്‍ നാല് തവണയും ഇരുന്നത് രാജു എബ്രാഹമും സിപിഎമ്മും. എന്നാല്‍ ഇത്തവണ രാജു എബ്രാഹം മത്സരത്തിനില്ല. ഇതോടെ മണ്ഡലം പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

ആദ്യ വിജയം
1957 ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വയല ഇടിക്കുളയായിരുന്നു റാന്നിയിലെ ജേതാവ്. 1960 ലും അദ്ദേഹം വിജയം തുടര്‍ന്നു. എന്നാല്‍ 1967 ല്‍ എംകെ ദിവാകരനിലൂടെ സിപിഐ മണ്ഡലം പിടിച്ചു. അടുത്ത തവണ, 1970 ല്‍ സ്വതന്ത്രനായി വന്ന ജാക്കബ് സ്ഖറിയ ആയിരുന്നു വിജയി. 1977 ല്‍ കഎ മാത്യുവിലൂടെ മണ്ഡലത്തില്‍ ആദ്യമായി ഒരു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

വീണ്ടും കേരള കോണ്‍ഗ്രസ്
1980 ല്‍ ഐഎന്‍സി(യു) നേതാവ് എംസി ചെറിയാന്‍ വിജയിച്ചു. 1982 ലും 86 ലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കായിരുന്നു വിജയം. സണ്ണി പനവേലിലും റേച്ചല്‍ സണ്ണി പനവേലില്‍ യഥാക്രമം വിജയികളായി. 1987 ല്‍ ഈപ്പന്‍ വര്‍ഗീസിലൂടെ കേരള കോണ്‍ഗ്രസ് വീണ്ടും വിജയിച്ചു.

രാജു അബ്രാഹം വരുന്നു
1991 ല്‍ എംസി ചെറിയാനിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെങ്കിലും 1996 ല്‍ മണ്ഡലം കൈവിട്ടു. കോണ്‍ഗ്രസിലെ ഫീലിപ്പോസ് തോമസിനെയായിരുന്നു കന്നിയങ്കത്തില്‍ രാജു അബ്രാഹം പരാജയപ്പെടുത്തിയത്. പിന്നീട് മണ്ഡലത്തില്‍ സിപിഎമ്മിനും രാജു എബ്രഹാമിനും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇത്തവണയും രാജു എബ്രഹാമിന് സീറ്റ് നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അതുണ്ടായില്ല.

കേരള കോണ്‍ഗ്രസ് എമ്മിന്
എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തില്‍ റാന്നി കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചു. അഡ്വ. പ്രമോദ് നാരായണനാണ് അവരുടെ സ്ഥാനാര്‍ത്ഥി. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വന്നെങ്കില്‍ ഇപ്പോള്‍ ഒരു വിധത്തില്‍ അനുനയനം നടത്തിയിട്ടുണ്ട്. യുഡിഎഫ് ആവട്ടെ റിങ്കു സ്ഥാനാര്‍ത്ഥിയേയും രംഗത്തിറക്കി സജീവമായി. ബിജു മാത്യുവാണ് ബിജെപി സ്ഥാനാര്‍ത്ഥി.

യുഡിഎഫിന്‍റെ പ്രതീക്ഷ
ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നടത്തിയ മുന്നേറ്റമാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ 805 വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില് യുഡിഎഫിനുള്ളത്. കോട്ടാങ്ങല്‍, വെച്ചൂച്ചിറ, പെരുനാട്, നാറാണംമൂഴി, പഴവങ്ങാടി, അങ്ങാടി, കൊറ്റനാട്, എഴുമറ്റൂര്‍, അയിരൂര്‍, റാന്നി, വടശ്ശേരിക്കര, ചെറുകോല്‍ എന്നീ പഞ്ചായത്തുകളാണ് റാന്നി മണ്ഡലത്തിലുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
റാന്നി ബ്ലോക്ക് പഞ്ചായത്തിന് പുറമെ പെരുനാട്, വടശ്ശേരിക്കര, എഴുമറ്റൂര്‍, കൊറ്റനാട്, അയിരൂര്‍, റാന്നി, അങ്ങാടി ഗ്രാമപ്പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തില്‍ യുഡിഎഫ് ഭരണമാണ്. ചെറുകോല്‍ പഞ്ചായത്ത് ഭരണം ബിജെപിയും പിടിച്ചു. കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം ലഭിച്ചെങ്കിലും രാജിവെക്കുകയായിരുന്നു.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications