• search

അതിവേഗ തീരുമാനങ്ങളുമായി കളക്ടറേറ്റിലെ എമർജൻസി ഓപ്പറേഷൻ സെന്റർ: പത്തനംതിട്ടയിലെ പ്രവര്‍ത്തനങ്ങള്‍!

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പത്തനംതിട്ട: പ്രളയക്കെടുതിയുടെ ആദ്യസൂചനകൾ കണ്ടുതുടങ്ങിയ ആഗസ്റ്റ് 15ന് വെളുപ്പിന് രണ്ട് മുതൽ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ എമർജൻസി ഓപ്പറേഷൻ സെന്റർ അക്ഷരാർഥത്തിൽ യുദ്ധസമാനമായ സാഹചര്യത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, വീണാജോർജ് എംഎൽഎ, ജില്ലാ കളക്ടർ പി.ബി.നൂഹ് എന്നിവർ 15ന് രാവിലെ മുതൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ഏറ്റെടുത്തത്.

  ഒരിക്കൽ പോലും ഇത്തരത്തിലൊരു സാഹചര്യം നേരിട്ട് മുൻപരിചയമില്ലാതിരു ന്നിട്ടും 24 മണിക്കൂറും കാര്യങ്ങൾ ഏകോപിപ്പിച്ച് കളക്ടറേറ്റിലെയും വിവിധ വകുപ്പുകളിലെയും വനിതാ ജീവനക്കാർ ഉൾപ്പെടെ രാവും പകലുമില്ലാതെ നാല് ദിവസം പ്രവർത്തിച്ചത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ഏറെ സഹായകമായി. ഡിഐജി ഷെഫീൻ അഹമ്മദ്, സ്‌പെഷ്യൽ ഓഫീസർ എസ്.ഹരികിഷോർ എന്നിവർ എത്തിയതോടെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസും വീണാജോർജ് എംഎൽഎയും ജില്ലാ കളക്ടർ പി.ബി.നൂഹും തിരുവല്ല, കോഴഞ്ചേരി താലൂക്ക് ഓഫീസുകളും പ്രളയദുരിതബാധിത പ്രദേശങ്ങളിലും നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

  keralaflood-

  മന്ത്രിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ ഫീൽഡ്തല ഏകോപനം കൂടുതൽ കാര്യക്ഷമ മായതോടെ 16,17 തീയതികളിൽ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിൽ കൂടുതൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി അപകടനില നിരണം ചെയ്യുവാൻ കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തിയ 149 മത്സ്യബന്ധന ബോട്ടു കൾക്ക് ആവശ്യമായ ഇന്ധനം നൽകുക, ബോട്ടുകളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക, രക്ഷാപ്രവർത്തനം പൂർത്തിയായ സ്ഥലങ്ങളിൽ നിന്ന് ബോട്ടുകളെ അടിയന്തര സാഹചര്യമുള്ളിടത്തേക്ക് മാറ്റുക, പത്തനംതിട്ടയിലേക്കെത്തിയ ബോട്ടുകളെ തടഞ്ഞ് ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന സാഹചര്യത്തെ നേരിടുക, കേടായ ബോട്ടുകൾക്ക് പകരം പുതിയവ എത്തിക്കുക തുടങ്ങി ഏറ്റവും ശ്രമകരമായ ജോലികൾ അതിവിദഗ്ദ്ധമായി സ്‌പെഷ്യൽ ഓഫീസർ എസ്.ഹരികിഷോറിന്റെയും ജില്ലാ കളക്ടർ പി.ബി.നൂഹിന്റെയും ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെയും നിർദേശപ്രകാരം ഏകോപിപ്പിച്ചത് കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ എൽ.നന്ദകുമാറിന്റെ നേതൃത്വത്തിൽ വി.എ.ബേബി, സീനിയർ ക്ലർക്കുമാരായ ജി.ബിജു, രാമകൃഷ്ണപ്രകാശ്, വി.ജി.സുജാകുമാരി എന്നിവരാണ്. ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള പ്രവർത്തനമാണ് ഈ ടീം കാഴ്ചവച്ചത്. ജില്ലാ പോലീസ് സൂപ്രണ്ട് ടി.നാരായണന്റെ മേൽനോട്ടത്തിൽ പോലീസ് വകുപ്പും കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് ഇക്കാര്യത്തിൽ നടത്തിയത്.

  English summary
  kerala floods emergency operation centre in collectorate for quick decission.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more