കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്: വിവരം കിട്ടിയത് മുഖ്യമന്ത്രിക്ക്
പത്തനംതിട്ട: ബി ജെ പിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായ ഉയർന്ന് വരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആറന്മുളയിൽ സി പി എം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസ് ചന്ദ്രശേഖരന്‍ പിള്ളയുടെ സ്മാരകമായിട്ടാണ് സി പി എം ഏരിയാ കമ്മിറ്റി പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.

യോഗത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരേയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ആവശ്യമെങ്കിൽ ബി ജെ പി യിലേക്ക് പോകും എന്നുപറയുന്ന ഒരു കെ പി സി സി അധ്യക്ഷനാണ് കോണ്‍ഗ്രസിന് ഇന്നുള്ളത്. വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവ് ബി ജെ പിയിലേക്ക് പോവുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഇതിനോടകം തന്നെ കോണ്‍ഗ്രസിന്റെ പല ഉന്നത നേതാക്കളും ബി ജെ പിയിലേക്ക് തന്നെ കൂടുമാറി കഴിഞ്ഞു. ഇനിയും അത് തുടരാനാണ് സാധ്യത. ബി ജെ പിയെ പ്രതിരോധിക്കാന്‍, അവർ ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമുണ്ടാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ വേണം. പ്രാദേശിക കക്ഷികള്‍ ചേരുന്ന ബദല്‍ രാഷ്ട്രീയമാണ് ഇന്ത്യയില്‍ വരാനിരിക്കുന്നത്.

ഓരോ നടപടിയിലും കേരളത്തിനെതിരായ പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. ഇത് എക്കാലവും തുടർന്ന് പോവാന്‍ സാധിക്കില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരേ വലിയ ജനവികാരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Hair Care: റോസ് വാട്ടർ പൊളിയാണ്, മുടിയുടെ ശക്തിമരുന്നത്: ഗുണങ്ങളേറെ, എങ്ങനെ ഉപയോഗിക്കണം

കേന്ദ്രനയങ്ങള്‍ക്കെതിരായ ജനവികാരത്തിന്റെ തുടക്കമായിരിക്കും സി പി എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന ജാഥ. വന്‍കി കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കുന്ന പ്രവർത്തിയാണ് കേന്ദ്രം നടത്തുന്നത്. ആഗോള പുരോഗതി പട്ടികയിൽ രാജ്യം ഏറെ പിന്നിലാണെന്നും അദ്ദേഹം ആരോപിച്ചു.

അതിസമ്പന്നരുടെ കടവും നികുതി കുടിശ്ശികയും മാത്രം എഴുതിതള്ളുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ സയമത്ത് ആയിരങ്ങള്‍ തെരുവില്‍ പട്ടിണി കിടക്കുകയാണ്. രാജ്യത്ത് തൊഴില്‍ ക്ഷാമവും രൂക്ഷമാണ്. യു പി എസ് സി കൊടുത്തതിനേക്കാൾ കൂടുതൽ തൊഴിൽ കേരള സർക്കാർ യുവാക്കള്‍ക്ക് നല്‍കി. സംസ്ഥാനത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർന്ന് നില്‍ക്കുകയാണ്.

പശ്ചാത്തലസൗകര്യവികസനത്തിനായി സംസ്ഥാനത്ത് 64000 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്. കേന്ദ്രത്തിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെയെല്ലാം ശക്തമായി പ്രതിരോധിക്കും. കേരളത്തില്‍ ബി ജെ പിയുടെ ശ്രമങ്ങളെ സി പി എമ്മും ഇടതുപക്ഷവും ശക്തമായ പ്രതിരോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications