Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് തിരിച്ചടി: മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ സിപിഎമ്മില്‍

പത്തനംതിട്ട: മധ്യകേരളത്തില്‍ ഇടതുമുന്നണി ഏറ്റവും ശക്തമായിക്കൊണ്ടിരിക്കുന്ന ഒരു ജില്ലയാണ് പത്തനംതിട്ട. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജില്ലയില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ മുന്നണിക്ക് സാധിച്ചു. അഞ്ചും സിറ്റിങ് സീറ്റുകള്‍ ആയിരുന്നെങ്കിലും യുഡിഎഫിന് വിജയ സാധ്യതയുണ്ടായിരുന്ന റാന്നി, തിരുവല്ല സീറ്റുകള്‍ ഉള്‍പ്പടെ എല്ലാ സീറ്റുകളും ഇത്തവണയും മുന്നണി നിലനിര്‍ത്തി. മറുവശത്ത് യുഡിഎഫ് ആവട്ടെ തിരഞ്ഞെടുപ്പിന് പിന്നാലെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോവുന്നതാണ് കാണാന്‍ കഴിയുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

യുഡിഎഫിലും കോണ്‍ഗ്രസിലും

തിരഞ്ഞെടുപ്പിന് ശേഷം പല മണ്ഡലങ്ങളിലും യുഡിഎഫിലും കോണ്‍ഗ്രസിലും പൊട്ടിത്തെറികള്‍ രൂപപ്പെട്ടിരുന്നു. ഇതിന്‍റെ അനന്തര ഫലമെന്നോണം നേതാക്കള്‍ ഉള്‍പ്പടെ പലരും പാര്‍ട്ടിവിട്ട് സിപിഎം, എന്‍സിപി ഉള്‍പ്പടേയുള്ള ഇടതുപക്ഷ പാര്‍ട്ടികളിലേക്ക് ചേക്കേറുകയും ചെയ്തു.

മഹിള കോൺഗ്രസ്

കലഞ്ഞൂരിൽ മഹിള കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ജി പുഷ്പവല്ലി ഉള്‍പ്പടെ മുപ്പതിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന‍് തീരുമാനിച്ചത്. കലഞ്ഞൂർ പഞ്ചായത്തിലെ തട്ടാക്കുടി വാർഡിനെ പ്രതിനീധീകരിച്ചിരുന്ന പുഷ്പവല്ലി പത്ത് വർഷം മഹിളാ കോൺഗ്രസിന്റെ കോന്നി ബ്ലോക്ക് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഎമ്മില്‍

തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും നേതൃത്വം തെറ്റായ സമീപനമാണ് കാഴ്ചവെക്കുന്നത്. ഗ്രൂപ്പില്ലാത്ത സാധാരണ പാർട്ടി പ്രവർത്തകർ കോൺഗ്രസിൽ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നുന്നും പുഷ്പവല്ലി കുറ്റപ്പെടുത്തി. കലഞ്ഞൂർ പഞ്ചായത്തിലെ തന്നെ കൂടൽ പല്ലൂരിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളായ 35 പ്രവർത്തകരും കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

സിപിഎം

ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്‍റെ നേതൃത്വത്തിലാണ് ഇവര്‍ക്കുള്ള സ്വീകരണം ഒരുക്കിയത്. ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയപാർട്ടിയിലെ സജീവ പ്രവർത്തകരാണധികവും. കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും, മരുന്നും എത്തിച്ചു കൊടുക്കുകയും, മരിച്ചു വീഴുന്നവരെ സംസ്കരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നത് സിപിഎം പ്രവര്‍ത്തകരാണെന്ന് സ്വീകരണയോഗത്തില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു.

വിട പറഞ്ഞത്

കോൺഗ്രസും ബിജെപിയും നാട്ടിലെ ആളുകൾ കൂട്ടത്തോടെ മരിച്ചു കാണാൻ ആഗ്രഹിക്കുന്നവരാണ് അതുകൊണ്ടാണ് തങ്ങൾ കോൺഗ്രസിനോടും ബിജെപിയോടും വിട പറഞ്ഞതെന്ന് സ്വീകരണം ഏറ്റുവാങ്ങിയ പ്രവർത്തകരും വ്യക്തമാക്കി. പല്ലൂർ ചേർന്ന യോഗത്തിൽ കെ സോമൻ അധ്യക്ഷനായി.

സ്വീകരണം

പന്തളം തെക്കേക്കര പഞ്ചായത്തിലെ മാമ്മൂട് ചെന്നായ്ക്കുന്നിൽ ബിജെപി- ആർ.എസ്.എസ് ബന്ധം ഉപക്ഷിച്ച് പതിനഞ്ച് പ്രവർത്തകർ കുടുംബങ്ങൾ അടക്കമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. സംസ്ഥാന കമ്മറ്റിയംഗം അഡ്വ അനന്തഗോപന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.ബി ഹർഷകുമാർ, പന്തളം തെക്കെക്കര പഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ്, ലോക്കൽ സെക്രട്ടറി സാം ദാനിയൽ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Focus back on Congress leadership drift, turmoil in party | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+