പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാരാമണ്‍, ചെറുകോല്‍പുഴ കണ്‍വന്‍ഷനുകള്‍: മന്ത്രിമാരുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേർന്നു

Google Oneindia Malayalam News

പത്തനംതിട്ട: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷന്‍, മാരാമണ്‍ കണ്‍വന്‍ഷന്‍ എന്നിവയുടെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പത്തനംതിട്ട ജില്ല. കണ്‍വന്‍ഷന്‍ ആരംഭിക്കാന്‍ സാധിച്ചാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്പറഞ്ഞു.

'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്‍വന്‍ഷന്‍ നടത്താന്‍ സാഹചര്യം ഒരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. സാംസ്‌കാരികവും പാരമ്പര്യവുമായ വലിയ ഒത്തുചേരലാണ് ചെറുകോല്‍പുഴ കണ്‍വന്‍ഷനെന്നും സി കാറ്റഗറി എന്ന സാഹചര്യം മാറി വരുമെന്നാണ് പ്രതീക്ഷയെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആര്‍ഡിഒയെ സ്‌പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ഇതിനായുള്ള വകുപ്പുതല ഒരുക്കങ്ങള്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ നടത്തണമെന്നും ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ പറഞ്ഞു.

pathanamthitta-

വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ വേണ്ട ക്രമീകരണങ്ങള്‍ സ്വീകരിക്കും. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പോലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും.

മാരാമണ്‍ കണ്‍വന്‍ഷന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ വേണ്ട സഹായം എല്ലാ വകുപ്പുകളും ഒരുക്കണമെന്ന് മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യു പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ പമ്പാനദിക്കരയിലെ കണ്‍വന്‍ഷന്‍ നഗറില്‍ എക്കല്‍ വന്ന് അടിഞ്ഞിട്ടുണ്ട്. ഇത് നീക്കാന്‍ വേണ്ട നടപടികള്‍ അടിയന്തരമായി ഒരുക്കണമെന്നും കണ്‍വന്‍ഷന്‍ നഗറിലേക്ക് പ്രവേശിക്കാനുള്ള പാതയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പോലീസ്, ഫയര്‍ ഫോഴ്സ്, എക്സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും. മരാമണ്‍ കണ്‍വന്‍ഷന്‍ അവലോകന യോഗത്തില്‍ മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം ട്രാവലിംഗ് സെക്രട്ടറി റവ. സജി പി. സൈമണ്‍, ട്രഷറര്‍ ജേക്കബ് ശാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

English summary
Maramon and Cherukolpuzha Conventions: A review meeting was convened under the chairmanship of the Ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X