സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം, തിരുവല്ലയില്‍ ഇന്ന് ഹര്‍ത്താല്‍, നാല് പേര്‍ പിടിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ ഇന്നലെ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ മറണത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവല്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട് ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് എന്ന ഫൈസി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. അതേസമയം സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധമില്ലെന്നാണ് ആര്‍എസ്എസ് നല്‍കുന്ന വിശദീകരണം.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറഅറി സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ സന്ദീപ് മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകള്‍ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്.

സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം പറയുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു അക്രമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ പ്രദേശത്തെ ബിജെപി - ആര്‍എസ്എസ് നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു. അന്വേഷണം നടത്തുന്നത് മൂന്ന് പേര്‍ക്ക് വേണ്ടിയാണ് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവര്‍ സന്ദീപ് മരിച്ചുവെന്നുറപ്പായ ശേഷം ഒളിവില്‍പ്പോയി എന്നാണ് പൊലീസ് പറഞ്ഞത്. പ്രാദേശികമായ എന്തെങ്കിലും വാക്കുതര്‍ക്കങ്ങളും കൊലപാതകത്തിന് പിന്നിലുണ്ടോപരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പിന്നീട് മാത്രമേ നടക്കുകയുള്ളു. മൃതദേഹം തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും. സന്ദീപിനെ വെട്ടികൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നതിവല്‍ ഉറച്ച് നില്‍ക്കുകയാണ്. സിപിഎം. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും ആര്‍എസ്എസ് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പറയുന്നത്. ബിജെപി വിട്ട് പല പ്രവര്‍ത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണിതെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ജിഷ്ണു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും മറ്റ് നാല് പേരുമാണെന്ന് പ്രാദേശിക സിപിഎം നേതൃത്വവും ആരോപിച്ചിരുന്നു. വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായിരുന്ന ജിഷ്ണു ഈയിടെയാണ് പുറത്തിറങ്ങിയതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ സനല്‍കുമാര്‍ പറഞ്ഞു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ സന്ദീപ് മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും കൂടിയാണ്. സന്ദീപിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.
Recommended Video

നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളതെന്നും ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണെന്നും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമമമെന്നും സംസ്ഥാന സെക്രട്ടറയേറ്റ് പ്രസ്തവാനയില്‍ പറഞ്ഞു. സിപിഎമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണെന്നും സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഈ ഹീനകൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications