Get Updates
Get notified of breaking news, exclusive insights, and must-see stories!

പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

പത്തനംതിട്ട: കെ എസ് ഇ ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 കുമക്സ് മുതല്‍ പരമാവധി 100 കുമക്സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുന്നതിനാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയില്‍ എത്തും.

Recommended Video

cmsvideo
    Pamba dam opened due to heavy rain | Oneindia Malayalam

    നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

    kerala

    കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനത്തിന് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലയ്ക്കല്‍ കഴിയുന്ന തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കുന്നതിന് തീരുമാനമായിരുന്നു. നിലവിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവര്‍ക്ക് ദര്‍ശനം അനുവദിക്കുകയെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു.

    കഴിഞ്ഞ ദിവസമാണ് പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരും. തമിഴ്‌നാടിന് മുകളിലായുള്ള ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

    അറബികടല്‍ ന്യുനമര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല. കേരളത്തില്‍ ഇന്നും നാളെയും പ്രത്യേകിച്ച് മധ്യ തെക്കന്‍ ജില്ലകളില്‍ മഴ ദുര്‍ബലമാകും. വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴ സാധ്യത. തിങ്കളാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+