• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാർട്ടി പ്രവർത്തകന്റെ ആത്മഹത്യ: സിപിഎമ്മിനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് നേതാക്കള്‍

Google Oneindia Malayalam News

പത്തനംതിട്ട: റാന്നി പെരുനാട് പഞ്ചായത്തിൽ നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് ബാബു എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാർട്ടിക്കെതിരെ നടക്കുന്നത് അപവാദ പ്രചരണമെന്ന് സി പി എം. പുറത്ത് വരുന്ന കാര്യങ്ങൾ വസ്തുതയുമായി യാതൊരു ബന്‌ധവും ഇല്ലാത്തതും രാഷ്ടീയ നേട്ടങ്ങൾ കൊയ്യുന്നതിന് ബോധപൂർവ്വം ബിജെപി -കോൺഗ്രസ് കൂട്ടുകെട്ട് തയ്യാറാക്കിയിട്ടുള്ളതുമാണെന്നാണ് ആരോപണ വിധേയനായ സി പി എം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ പിഎസ് മോഹനന്‍ വ്യക്തമാക്കുന്നത്.

മരണത്തെപോലും സ്വാർത്ഥ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന ബിജെപി ഞങ്ങൾക്കെതിരായി ബോധപൂർവ്വം അപവാദ കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. കഥ അറിയാതെ ആട്ടം കാണുന്ന ഇത്തരക്കാർ പെരുനാടിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

റാന്നി പെരുനാട് പഞ്ചായത്തിൽ മഠത്തുംമൂഴി മേലേതിൽ

റാന്നി പെരുനാട് പഞ്ചായത്തിൽ മഠത്തുംമൂഴി മേലേതിൽ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ എനിക്കും സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിനും കണ്ണന്നുമൺ വാർഡ്‌ മെംബർ വിശ്വനും എതിരെ ഉയർന്ന് വരുന്ന ആരോപണങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു‌. ഇതിൽ പറയുന്ന കാര്യങ്ങൾ വസ്തുതയുമായി യാതൊരു ബന്‌ധവും ഇല്ലാത്തതും രാഷ്ടീയ നേട്ടങ്ങൾ കൊയ്യുന്നതിന് ബോധപൂർവ്വം ബിജെപി -കോൺഗ്രസ് കൂട്ടുകെട്ട് തയ്യാറാക്കിയിട്ടുള്ളതുമാണ്.

'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം'ലഹരി മരുന്ന് കേസില്‍ സീരിയില്‍ നടന്‍ അറസ്റ്റില്‍': അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി ഷിയാസ് കരീം

ബാബു പാർട്ടിയുടെ മുൻ മെമ്പറായിരുന്നു

ബാബു പാർട്ടിയുടെ മുൻ മെമ്പറായിരുന്നു, ബാബുവിന്റെ മരണം രാവിലെ എന്നേ വിളിച്ചറിയിച്ചത് മെമ്പർ ശ്യാമും, മെമ്പർ മോഹിനി വിജയനുമാണ്. അറിഞ്ഞ മാത്രയിൽ ഞാൻ രാവിലെ 7 മണിയോടുകൂടി അവിടേക്ക് ഓടി എത്തുകയുണ്ടായി, റോഡിൽ കാഴ്ചക്കാരായി ധാരാളം ആളുകൾ ഉണ്ടായിരുന്നു. മുകളിൽ റബ്ബർ തോട്ടത്തിൽ ബാബു കയറിൽ തൂങ്ങി നിൽക്കുന്നത് റോഡിൽ നിന്നും കാണാം. ഞാൻ അതിനു ശേഷം ബാബുവിന്റെ വീട്ടിലേക്ക് ചെന്നു, ബാബുവിന്റെ ഭാര്യയും, സുഹൃത്തുക്കളും അടുത്ത് ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ കട്ടിലിൽ ഇരുന്ന എല്ലാവരും അടുത്തേക്ക്‌ വരുകയും കാര്യങ്ങൾ വിശദീകരിക്കാനും തുടങ്ങി. രാവിലെ 5 മണിക്ക് നടക്കാൻ പോകാൻ എഴുനേറ്റപ്പോൾ "നീ പോയിട്ടുവാ ഞാൻ ടാപ്പിംഗിനെ പോവുകയാണ് ഇന്ന് നടക്കാൻ വരുന്നില്ല" എന്നാണ്‌ ബാബു പറഞ്ഞതെന്നും സംശയാസ്പദമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നുമാണ്‌ ബാബുവിന്റെ ഭാര്യ പറഞ്ഞത്‌.

കാര്യങ്ങൾ വിശദീകരിച്ചു കരഞ്ഞു കൊണ്ടിരുന്നു

തുടങ്ങി കാര്യങ്ങൾ വിശദീകരിച്ചു കരഞ്ഞു കൊണ്ടിരുന്നു. ഈ സമയമാണ് മറ്റു ബന്ധുക്കൾ അറിഞ്ഞ് വീട്ടിലേക്ക് വന്നു തുടങ്ങിയത്. ബാങ്ക് ജീവനക്കാരനായ വി. എസ്‌ ഷൈനു ഈ സമയം മറ്റു ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു കൊണ്ടിരുന്നു. തടിയൂരുള്ള ബാബുവിന്റെ ഭാര്യാ സഹോദരൻ ശശിയെ ഞാൻ തന്നെ വിവരങ്ങൾ അറിയിച്ചു. തുടർന്ന് പോലീസ്, ആശുപത്രി ക്രമീകരണങ്ങൾ മൊഴി കൊടുക്കുന്നതിനുള്ള കാര്യങ്ങൾ എല്ലാം ഞാൻ തന്നെ ആണ് അവിടെ നിന്ന് ക്രമീകരിച്ചത്‌. തുടർന്ന് തോട്ടത്തിൽ പോയി ബോഡി കണ്ടു. എന്നോടൊപ്പം മെമ്പർ മോഹിനി വിജയന്റെ ഭർത്താവും SNDP സെക്രട്ടറിയും ഉണ്ടായിരുന്നു അതിനുശേഷം പോലീസ് ഇൻക്വസ്റ്റ്‌ തയ്യാറാക്കാൻ തുടങ്ങിയപ്പോഴണ്‌ ഞാൻ വീട്ടിലേക്ക് മടങ്ങിവന്നത്‌. കാപ്പി കുടി കഴിഞ്ഞപ്പോഴേക്കും തടിയൂരിൽ നിന്നും ബാബുവിന്റെ അളിയൻ ശശി എത്തുകയും എന്നെ വിളിക്കുകയും ചെയ്തു. ഉടൻ തന്നെ ഞാൻ അവിടെ എത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബോഡി പോസ്റ്റുമോർട്ടം ചെയ്യുന്നതിനുള്ള ഏർപ്പാടുകൾ പത്തനംതിട്ട മുൻസിപ്പൽ ചെയർമാനുമായി ബന്ധപ്പെട്ട ക്രമീകരിച്ചു. തുടർന്ന് ഞാനും ഷൈനുവും കൂടി പത്തനംതിട്ട ആശുപത്രിയിലേക്ക് പോയി.

ചാനൽ റിപ്പോർട്ടർമാർ പലരും എന്നെ വിളിച്ചു

പോസ്റ്റുമോർട്ടം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ചാനലുകളിൽ വാർത്തകൾ വരുന്ന വിവരം അറിയുന്നത്. ചാനൽ റിപ്പോർട്ടർമാർ പലരും എന്നെ വിളിച്ചു. വസ്തുതകൾ മനസ്സിലാക്കിയ ഞങ്ങൾ ഷൈനുവും മെമ്പർ ശ്യാമും ബാബുവിന്റെ അളിയൻ ശശിയോടും മറ്റുള്ളവരോടും വിവരങ്ങൾ പറഞ്ഞ ശേഷ പെരുനാട്ടിലേക്ക് പോന്നു.
മരണത്തെപോലും സ്വാർത്ഥ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന ബിജെപി ഞങ്ങൾക്കെതിരായി ബോധപൂർവ്വം അപവാദ കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. കഥ അറിയാതെ ആട്ടം കാണുന്ന ഇത്തരക്കാർ പെരുനാടിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുകയാണ്. പട്ടി കടച്ചാൽ, നോക്കാൻ ആളില്ലാതെ മരണപ്പെട്ടാൽ, പന്നി കുത്തിയാൽ ഉടൻ 'ബിജെപി വക സമരം' എന്ന നിലയിൽ നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് മനുഷ്യന് തമ്മിലടിപ്പിച്ച് പണം സമ്പാദനശീലമാക്കിയ പുത്തൻ ബിജെപിക്കാർ പല പല അഭ്യാസങ്ങളാണ് പെരുനാട്ടിൽ നടപ്പിലാക്കുന്നത്. ഇത്തരം ശവം തീനി രാഷ്ടീയം പെരുനാട്ടിൽ ചിലവാകില്ലാ എന്ന് ഇവർക്ക് ഭാവിയിൽ ബോദ്ധ്യപ്പെടും.

1987 ൽ മടത്തുംമുഴി വലിയപാലം ജംഗ്ഷനിൽ

വിശയത്തിലേക്ക് കടക്കാം, 1987 ൽ മടത്തുംമുഴി വലിയപാലം ജംഗ്ഷനിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി നിർമ്മിച്ചതാണ് ഇപ്പൊൾ മഠത്തുംമൂഴിയിൽ ഉള്ള വെയിറ്റിംഷെഡ്. പഞ്ചായത്തിന്റെ സ്ഥലത്താണ്‌ ഇത്‌ നിർമ്മിച്ചിട്ടുള്ളത്‌. അതിനു ശേഷം 2013 ൽ ജില്ലാപഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും ഇതിനോട് ചേർന്ന് ഒരു ഇ-ടോയ്‌ലെറ്റും സ്ഥാപിച്ചു. ഇ-ടോയ്ലറ്റ് പിന്നീട് പ്രവർത്തന രഹിതം ആകുകയും. അത്‌ അവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ അന്നുമുതലേ സ്ഥാപിച്ചിട്ടുള്ള ടോയ്‌ലറ്റിന്റെ സെപ്റ്റിക്‌ ടാങ്ക്‌ ഇപ്പോളും അവിടെ ഉണ്ട്‌. ഈ- ടോയിലറ്റ്‌ പരാജയമായതും പ്രദേശവാസികളുടെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നും ശബരിമല ഉൾപ്പെടുന്ന പഞ്ചായത്ത്‌ എന്ന നിലയിൽ അയ്യപ്പ ഭക്തർ വളരെ അധികം എത്തിച്ചേരുന്ന പ്രദേശം ആയതിനാലും ഒരു പൊതു ശൗച്യാലയം അവിടെ അനിവാര്യമായി വന്നതിനെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കുന്നതിനും ടോയിലറ്റ്‌ സ്ഥാപിക്കുന്നതിനും പുതിയ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചു. പ്രോ. നമ്പർ 151 / 22 പദ്ധതിക്ക് അംഗീകാരം നൽകി ടെണ്ടർ ചെയ്തിരിക്കയാണ്. മoത്തുംമൂഴിയിൽ ടോയിലറ്റ് സൗകര്യം നിലവിൽ ഇല്ല, ഓട്ടോ ടാക്സി സ്റ്റാൻഡ് ആണ്. ഇതുമായി ബന്ധപ്പെട്ട്‌ ബാബുവുമായി യാതൊരു തർക്കവും നിലനിന്നിരുന്നില്ല. എന്നാൽ ഈ സ്ഥലം ബാബുവിന്റെ സ്വന്തം ആണ് എന്ന പറഞ്ഞ് 6 മാസം മുൻപ് വില്ലേജിൽ ഒരു പരാതി കൊടുത്തിരുന്നു.

ശേഷം പഞ്ചായത്ത് ഭരണസമിതി സ്ഥലം അളന്ന്

ശേഷം പഞ്ചായത്ത് ഭരണസമിതി സ്ഥലം അളന്ന് അതിരുകൾ നിശ്ചയിച്ച്‌ നൽകണം എന്നാ വിശ്വപ്പെട്ട് കത്തു കൊടുക്കുകയും വില്ലജ് ഓഫീസർ സ്ഥലം അളന്നു സർവ്വേ റിപ്പോർട്ട്‌ റാന്നി താലൂക്ക് സർവ്വേ ഓഫീസിനു നൽകി. താലൂക്ക് സർവ്വയർ വന്ന് പ്രസ്തുത ഭൂമിയുടെ അതിരു നിശ്ചയിച്ച് നൽകിയിട്ടുമുണ്ട്‌. മെമ്പറന്മാരുടെ സാന്നിദ്ധ്യത്തിൽ ബാബുവിന്റെ സമ്മതപ്രകാരമാണ് ഇതെല്ലാം നടന്നത്‌. ആ സ്ഥലത്താണ് LSGD AE എസ്റ്റിമേറ്റ് എടുത്ത് പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. ഇത്‌ ആർക്കും പരിശോധിക്കാം. ഇതിന്‌ എന്തിനാണ് ബാബുവിന്റെമേൽ സമ്മർദ്ധം ചെലുത്തുന്നത്‌? പഞ്ചായത്തിന്റെ സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന് ബാബുവിന്റെ സമ്മതം എന്തിനാണ്?
വസ്തുതകൾ ഇതായിരിക്കെ ഇല്ലാ കഥകൾ പ്രചരിപ്പിച്ച്‌ മുതലെടുപ്പ്‌ തന്ത്രന്മാണ് ബി ജെ പി -കോൺഗ്രസ് കക്ഷികൾ നടത്തുന്നത്‌. യഥാർത്ത എസ്റ്റിമേറ്റും, പ്ലാനും ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു (കമന്റിൽ).

2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2380000 രൂപ

2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2380000 രൂപ അടങ്കൽ തുകയായുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചി മുറിയും നിർമ്മിക്കുന്നതിന് വകയിരുത്തി. നിലവിലുള്ള വെയിറ്റിംഗ് ഷെഡ് ഇരിക്കുന്നിടത്ത് തന്നെയാണ് പുതിയ വെയിറ്റിംഗ് ഷെഡും. ബാബു എന്നയാളുടെ ഒരു തുണ്ട് ഭൂമിപോലും പഞ്ചായത്ത്‌ അനധികൃതമായി കയ്യെറിയിട്ടില്ല. പാർട്ടി അനുഭാവുയായ ബാബുവിന്റെ മരണം തികച്ചും ദൗർഭാഗ്യകരമാണ്. മരണത്തെപോലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന കുതന്ദ്രങ്ങളാണ് ബി.ജെ.പി യും കോൺഗ്രസ്സും നടത്തിവരുന്നത്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനാണ് പെരുനാട്ടിൽ ഈ കൂട്ടർ ശ്രമിക്കുന്നത്, ഇത് തിക്ച്ചു അപലപനീയം ആണ്‌.

English summary
Party worker's suicide: Leaders say allegations against CPM are baseless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X